പണം ഒഴുക്കി യൂട്യൂബ്, മൂന്ന് വര്‍ഷം കൊണ്ട് പ്രതിഫലമായി നല്‍കിയത് ഭീമന്‍ തുക

പണം ഒഴുക്കി യൂട്യൂബ്, മൂന്ന് വര്‍ഷം കൊണ്ട് പ്രതിഫലമായി നല്‍കിയത് ഭീമന്‍ തുക

ദില്ലി : കണ്ടന്റ് നിര്‍മാതാക്കള്‍ക്കും ബ്ലോഗര്‍മാര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും കലാകാരന്മാര്‍ക്കുമായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ യൂട്യൂബ് നല്‍കിയത് 30 ബില്യണ്‍ ഡോളര്‍. യൂട്യൂബിലെ ചീഫ് ബിസിനസ് ഓഫീസര്‍ റോബര്‍ട്ട് കിംകലാണ് ഇക്കാര്യം പറഞ്ഞത്. 100 ദശലക്ഷം ഡോളറിന്റെ പുതിയ ആനുകൂല്യങ്ങള്‍ ക്രിയേറ്റര്‍മാര്‍ക്കായി പ്രഖ്യാപിക്കുന്നതിന് ഇടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


2020 21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദവാര്‍ഷികത്തില്‍ മാത്രം ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തത്രയും തുക ക്രിയേറ്റര്‍മാര്‍ക്ക് നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. യൂട്യൂബില്‍ നിന്നും ക്രിയേറ്റര്‍ മാര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ കൂടുതല്‍ സാധ്യതകള്‍ കമ്പനി പരീക്ഷിക്കുന്നുണ്ട്. യൂട്യൂബ് പ്രീമിയം, ചാനല്‍ മെമ്പര്‍ഷിപ്പ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ താങ്ക്‌സ്, സൂപ്പര്‍ സ്റ്റിക്കറുകള്‍, ടിക്കറ്റ്, യൂട്യൂബ് ബ്രാന്‍ഡ് കണക്ട് എന്നീ സാധ്യതകളില്‍ നിന്ന് എല്ലാം പരസ്യത്തിന് പുറമേ വരുമാനമുണ്ടാക്കാന്‍ ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കുമെന്നും യൂട്യൂബ് പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *