സൊമാറ്റാ പേയ്‌മെന്റുമായി സൊമാറ്റോ: ഡിജിറ്റല്‍ കാര്‍ഡ് സേവനങ്ങള്‍ക്കൊപ്പം ഇ- വാലറ്റ് സര്‍വീസും

സൊമാറ്റാ പേയ്‌മെന്റുമായി സൊമാറ്റോ: ഡിജിറ്റല്‍ കാര്‍ഡ് സേവനങ്ങള്‍ക്കൊപ്പം ഇ- വാലറ്റ് സര്‍വീസും

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ ഡിജിറ്റല്‍ പേയ്‌മെന്റ് ഡിജിറ്റല്‍ പേയ്‌മെന്റ് സേവനരംഗത്തേക്ക്. സൊമാറ്റോ പേയ്‌മെന്റ് എന്ന പേരിലാണ് പേയ്‌മെന്റ് ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ദീപീന്ദര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള കമ്പനി സോംപാനി പേയ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ZPPL) അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുമെന്ന് ആഗസ്റ്റ് നാലിനാണ് കമ്പനി പ്രഖ്യാപിച്ചത്. ഇസഡ്പിപിഎല്‍ പേയ്മെന്റ് അഗ്രഗേറ്ററും ഗേറ്റ്വേ സേവനങ്ങളും നല്‍കുമെന്നും സൊമാറ്റോ വ്യക്തമാക്കി.

എല്ലാത്തരം ഇലക്ട്രോണിക്, വെര്‍ച്വല്‍ പേയ്മെന്റ് സംവിധാനങ്ങള്‍, ഇ-വാലറ്റുകള്‍, മൊബൈല്‍ വാലറ്റുകള്‍, ഉപഭോക്താക്കള്‍ക്കുള്ള ക്യാഷ് കാര്‍ഡുകള്‍ എന്നിവ കൈകാര്യം ചെയ്യുമെന്ന് സൊമാറ്റോ പറഞ്ഞു. മൊബൈല്‍ ഫോണിന് പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പേയ്‌മെന്റ് സംവിധാനങ്ങളും ഇതോടൊപ്പം ലഭ്യമാകുമെന്നും സൊമാറ്റോ പറഞ്ഞു. 10,000 രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പ്രാരംഭ സബ്‌സ്‌ക്രിപ്ഷനുമായി സംയോജിപ്പിച്ചാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്.

ചരക്കുകളുടെയും സേവനങ്ങള്‍ക്കും പണമടയ്ക്കുന്നതിനൊപ്പം കരണ്ട് ബില്‍, വെള്ളക്കരം, എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് വിവിധ തരത്തിലുള്ള ബില്ലുകള്‍ അടയ്ക്കുന്നതിനും ഇത് സഹായിക്കും. 20 കോടി രൂപയാണ് കമ്പനിയുടെ അംഗീകൃത മൂലധനം, 10 കോടി വീതമുള്ള 2 കോടി ഓഹരികളായി ഇതിനെ തിരിച്ചിട്ടുണ്ട്. സൊമാറ്റോയുടെ 9,375 കോടി രൂപയുടെ ഐപിഒ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്കുള്ള കമ്പനിയുടെ കടന്നുവരവ്.

പേയ്മെന്റ് അഗ്രഗേറ്ററുകള്‍ക്ക് ഇ-കൊമേഴ്സ് വെബ് സൈറ്റുകളെയും വ്യാപാരികളെയും അവരുടെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും ഈ പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കും. ഉപഭോക്താക്കളില്‍ നിന്ന് വ്യത്യസ്ത പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളാണ് പേയ്‌മെന്റ് അഗ്രഗേറ്ററുകള്‍. ആന്റ് ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ചുവരുന്ന സൊമാറ്റോ ഇന്ത്യയിലെ ഏറ്റവും രണ്ടാമത്തെ കമ്പനിയായി ഇടം പിടിച്ചിരുന്നു 98,849 കോടി രൂപ വിപണി മൂല്യമുള്ള കോള്‍ ഇന്ത്യയ്ക്ക് ശേഷമാണ് സൊമാറ്റോ ഇടം നേടിയിട്ടുള്ളത്.

ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്ക് പ്രവേശിച്ചതോടെ ഗൂഗിള്‍ പേ, ഫോണ്‍പേ, ഐപിഒ-അധിഷ്ഠിതമായ മൊബിക്വിക്, പേടിഎം എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ ഫിന്‍ടെക് മേഖലയിലെ വമ്പന്മാരോട് സോമാറ്റോ നേരിട്ട് മത്സരിക്കുന്നതിനും വഴിയൊരുങ്ങും. കൊവിഡ് വ്യാപനത്തിന് ശേഷം ആളുകള്‍ക്ക് സമ്പര്‍ക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകള്‍ തിരഞ്ഞെടുത്തതോടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ എന്നീ ഡിജിറ്റല്‍ പേയ്‌മെന്റ് എന്നീ പേയ്‌മെന്റ് ആപ്പുകള്‍ക്ക് സമാനമായി ബില്ലടയ്ക്കാനും റീച്ചാര്‍ജ് ചെയ്യാനും ബാങ്ക് അക്കൌണ്ടിലേക്കും യുപിഐ അക്കൌണ്ട് വഴിയും സാമ്പത്തിക ഇടപാട് നടത്താനും കഴിയുന്നതായിരിക്കും ആപ്പ്. സൊമാറ്റോ ആപ്പ് കൂടി വരുന്നതോടെ ഈ രംഗത്തെ മത്സരവും ശക്തമാകും. നേരത്തെ വാട്‌സ്ആപ്പും പോസ്റ്റല്‍ വകുപ്പും ഇത്തരത്തില്‍ പേയ്‌മെന്റ് സര്‍വീസിന് തുടക്കം കുറിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സൊമാറ്റോയും ഈ രംഗത്തേക്ക് കടന്നുവരുന്നത്. 2021 ജൂലൈയില്‍ മാത്രം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ യുപിഐ അധിഷ്ടിത പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളില്‍ 3.2 ബില്യണ്‍ ഇടപാടുകളാണ് നടന്നിട്ടുള്ളത്. 6 ലക്ഷം കോടിയുടെ ഇടപാടുകളാണ് നടത്തിയിട്ടുള്ളത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *