കർഷകർക്ക് പ്രതീക്ഷ നൽകി റബ്ബർ വിലയിൽ ഉണർവ്

കർഷകർക്ക് പ്രതീക്ഷ നൽകി റബ്ബർ വിലയിൽ ഉണർവ്

കർഷകർക്ക് ആശ്വാസമായി റബ്ബർ വില ഉയരുന്നു. ഓണക്കാലത്തോട് അനുബന്ധിച്ചുളള വില വർധനവ് കർഷകരെ സംബന്ധിച്ച് ഏറെ സന്തോഷം പകരുകയാണ്. വ്യാഴാഴ്ച ആർഎസ്എസ് നാല് ഇനത്തിന് 173 രൂപയാണ് കിലോയ്ക്ക് വില. അന്താരാഷ്ട്ര വിപണിയിലും അനുകൂല സാഹചര്യം ആയതിനാൽ പെട്ടന്ന് വില താഴില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് 19 നെ തുടർന്നുളള ലോക്ക് ഡൗൺ കാലത്ത് കടത്തുകൂലി കൂടിയതും, കണ്ടെയ്‌നറുകളുടെ ലഭ്യത കുറവും ഇറക്കുമതിയെ ബാധിച്ചിരുന്നു. പ്രധാന റബ്ബർ ഉൽപാദക രാജ്യങ്ങളിലെ കറൻസികൾക്കുണ്ടായ മൂല്യതകർച്ചയും ഉണ്ടായിരുന്നു. ഇതെ തുടർന്ന് നാട്ടിൽ നിന്ന് തന്നെ റബ്ബർ വാങ്ങാൻ വ്യവസായികൾ നിർബന്ധിതരായിരുന്നു. ഇറക്കുമതി സജീവമായാലും വലിയ അളവിലേക്ക് പോകില്ലെന്ന് വിപണി നിരീക്ഷകർ പറയുന്നു.

റബ്ബർ പാൽ വില 180 മുതൽ 185 രൂപ വരെ എത്തി നിൽക്കുന്നു. ഇതോടെ റബ്ബർ പാൽ വിൽക്കുന്ന കർഷകരുടെ എണ്ണവും കൂടി. ഷീറ്റുണ്ടാകാനുളള ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം. വില കൂടുതൽ ലഭിക്കുകയും ചെയ്യും. കോവിഡ് കാലത്ത് ഗ്ലൗസ് ഉൽപാദനം വർധിച്ചതാണ് ലാറ്റക്‌സ് ഡിമാൻഡ് കൂട്ടിയത്. ടയർ ഇതര ഉൽപ്പന്നങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ലാറ്റക്‌സ് ഉത്തരേന്ത്യൻ കമ്പനികളാണ് പ്രധാന ആവശ്യക്കാർ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *