മികച്ച ഓഫറുകളുമായി റെനോ, 1.3 ലക്ഷം വരെ ഡിസ്‌കൗണ്ട്

മികച്ച ഓഫറുകളുമായി റെനോ, 1.3 ലക്ഷം വരെ ഡിസ്‌കൗണ്ട്

മുംബൈ: ഇന്ത്യന്‍ വാഹന വിപണിയില്‍ തന്റേതായ സ്ഥാനം കണ്ടത്തിയ നിര്‍മ്മാതാക്കളാണ് റെനോ. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ നാല് മോഡലുകളാണ് ഇതുവരെ പുറത്തിറക്കതിയിരിക്കുന്നത്. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ ഓഫര്‍ ചെയ്യുന്ന കമ്പനിയെന്ന പ്രത്യേകതയുമുണ്ട് റെനോയ്ക്ക്.

അടുത്തിനിടെ റെനോയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി കൈഗര്‍ എന്ന കോപാക്ട് എസ്യുവി പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഉപഭോക്താക്കളെ ഞെട്ടിച്ച് തങ്ങളുടെ വാഹനങ്ങള്‍ക്ക് വമ്പന്‍ ഡിസ്‌കണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിവിധ മോഡലുകള്‍ക്ക് വിവിധ ഡിസ്‌കൗണ്ട് ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

2021 ആഗസ്റ്റില്‍, റെനോ കിഗറിന് 10,000 രൂപയുടെ ആനുകൂല്യം, ആവര്‍ത്തിച്ചുള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേക ലോയല്‍റ്റി പാക്കേജായി അല്ലെങ്കില്‍ പഴയ റെനോ മോഡലില്‍ എക്സ്ചേഞ്ച് ബോണസായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കോര്‍പ്പറേറ്റ് കിഴിവായി 10,000 രൂപ വരെ ഗ്രാമീണ ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്, ഇപ്പോള്‍ വാഹനം വാങ്ങി 2022ല്‍ പണം അടയ്ക്കാനുള്ള ഓഫറും ആറ് മാസത്തെ ഹോളിഡെ ഇഎംഐ പക്കേജും ഇതിനൊപ്പം ലഭ്യമാണ്. ഒപ്പം, ഉപഭോക്താക്കള്‍ക്ക് 5 വര്‍ഷം/1,00,000 കിലോമീറ്റര്‍ വിപുലീകരിച്ച വാറന്റി പാക്കേജും ലഭിക്കും.

റെനോയുടെ ക്വിഡിന് 10000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് കമ്പനി ഓഫര്‍ ചെയ്തിട്ടുണ്ട്. ഒപ്പം ആറ് മാസത്തെ ഹോളിഡേ ഇഎംഐയും സ്‌ക്രാപ്പേജ് പോളിസി പ്രകാരം 10,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യവും ലഭിക്കും. 2020 മോഡല്‍ ഇയര്‍ യൂണിറ്റ് വാങ്ങുന്നതില്‍ നിങ്ങള്‍ക്ക് കുഴപ്പമില്ലെങ്കില്‍, നിങ്ങള്‍ക്ക് 10,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരള സംസ്ഥാനങ്ങള്‍ക്ക് 50,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളുമായി 10,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. ആറു മാസത്തെ ഹോളിഡേ ഇഎംഐ പാക്കേജിനൊപ്പം റിലീവ് സ്‌ക്രാപ്പേജ് പോളിസിയിലെ എക്സ്ചേഞ്ച് ആനുകൂല്യം പ്രകാരം 10,000 രൂപയും ഇളവ് ലഭിക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരള സംസ്ഥാനങ്ങള്‍ക്ക് 2020 ട്രൈബര്‍ മോഡലിന് 70,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും, 2021 മോഡലിന് 60,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും. ആഗസ്റ്റ് അവസാനം വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *