ഊബര്‍ റെന്റല്‍സ് ഇനി തിരുവനന്തപുരത്തും

ഊബര്‍ റെന്റല്‍സ്  ഇനി തിരുവനന്തപുരത്തും

തിരുവനന്തപുരം: ഊബര്‍ റെന്റല്‍സിന്റെ സേവനം തിരുവനന്തപുരം ഉള്‍പ്പെടെ 39 നഗരങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിക്കുന്നു. കഴിഞ്ഞ കൊല്ലം ജൂണില്‍ ആരംഭിച്ച യൂബര്‍ റെന്റല്‍സിന് ജനങ്ങളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് സേവനം കൂടുതല്‍ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നത്.

ബിസിനസ് യോഗങ്ങള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും, പലചരക്ക് വാങ്ങാനും, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും മണിക്കൂറുകള്‍ ഉപയോഗിക്കാം എന്നതാണ് ഊബര്‍ റെന്റല്‍സിന്റെ പ്രത്യേകത.

24 മണിക്കൂറും ഊബര്‍ റെന്റല്‍സ് സേവനം ലഭ്യമാണ്. പല സ്റ്റോറുകള്‍ക്കായി കാറും ഡ്രൈവറെയും ബുക്കു ചെയ്യാനും സൗകര്യം ഉണ്ട്. ഒരേ ദിവസം തന്നെ പല സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഊബര്‍ റെന്റല്‍സാണ് സൗകര്യപ്രദം.

സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഊബര്‍ എപ്പോഴും സൗകര്യങ്ങള്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഊബര്‍ ഇന്ത്യ, ദക്ഷിണേന്ത്യ റൈഡര്‍ ഓപ്പറേഷന്‍സ് മേധാവി രതുല്‍ ഘോഷ് പറഞ്ഞു.

സൗകര്യപ്രദമായ പിക്ക്-അപ്പ്, താങ്ങാവുന്ന നിരക്ക്, ഡിജിറ്റല്‍ പേയ്‌മെന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരു ബട്ടണ്‍ അമര്‍ത്തലിലൂടെ ലഭ്യമാക്കുന്ന ഊബര്‍ സമാനകളില്ലാത്ത അനുഭവമാണ് പ്രദാനം ചെയ്യുന്നത്. പുതിയ കാര്‍ റെന്റലുകളിലൂടെ റൈഡര്‍മാരുടെയും ഡ്രൈവര്‍മാരുടെയും അനുഭവം കൂടുതല്‍ ആസ്വാദ്യകരമാകും.

ഡല്‍ഹി എന്‍സിആര്‍, ബാംഗ്ലൂര്‍, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, പൂനെ, അഹമ്മദാബാദ്, പട്‌ന, ചണ്ഡീഗഡ്, കാണ്‍പൂര്‍, ലക്‌നൗ, കൊച്ചി, ജയ്പൂര്‍, ഗുവാഹത്തി, ഭോപ്പാല്‍, നാഗ്പൂര്‍, ഇന്‍ഡോര്‍, വിശാഖപട്ടണം, ഭുവനേശ്വര്‍, ലുധിയാന, റാഞ്ചി, കോയമ്പത്തൂര്‍, തിരുപ്പതി, ഉദയ്പൂര്‍, ജോധ്പൂര്‍, വാരാണസി, ആഗ്ര, റായ്പൂര്‍, ഡെറാഡൂണ്‍, സൂറത്ത്, അജ്മീര്‍, വിജയവാഡ, വഡോദര, നാസിക്, പ്രയാഗ്രാജ്, ജബല്‍പൂര്‍ എന്നിവയാണ് ഊബര്‍ റെന്റല്‍സ് ലഭ്യമായ 39 നഗരങ്ങള്‍.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *