വിലക്കുറവുമായി ഹോണ്ട: പുത്തൻ അഡ്വഞ്ചർ ബൈക്ക് ഈ മാസം വിപണിയിൽ

വിലക്കുറവുമായി ഹോണ്ട: പുത്തൻ അഡ്വഞ്ചർ ബൈക്ക് ഈ മാസം വിപണിയിൽ

പുത്തൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട. ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ വിലക്കുറവുള്ള അഡ്വഞ്ചർ ബൈക്കാണ് വരുന്നത്. ഈ മാസം 19ന് വിപണിയിൽ അവതരിപ്പിക്കും എന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഹോണ്ടയുടെ പ്രീമിയം ബൈക്കുകൾ വിൽക്കുന്ന ബിഗ് വിങ് ഡീലർഷിപ്പുകൾക്ക് പകരം സാധാരണ ഡീലർഷിപ്പുകൾ വഴിയാണ് പുത്തൻ അഡ്വഞ്ചർ ബൈക്ക് വില്പനക്കെത്തുക. അതുകൊണ്ടു തന്നെ വിലക്കുറവുള്ള അഡ്വഞ്ചർ ബൈക്ക് ആയിരിക്കും ഇതെന്നാണ് വാഹനലോകം കണക്കുകൂട്ടുന്നത്.

മാത്രമല്ല കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹോണ്ട അവതരിപ്പിച്ച ഹോർനെറ്റ് 2.0 അടിസ്ഥാനമായാണ് അഡ്വഞ്ചർ ബൈക്ക് തയ്യാറാക്കിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഹോണ്ട പുറത്ത് വീട്ടിരിക്കുന്ന ടീസർ വീഡിയോയിലെ ഹെഡ്ലൈറ്റിന്റെ ഡിസൈൻ ഇക്കാര്യം ഉറപ്പിക്കുന്നു. ഹോണ്ട എൻഎക്സ്200 എന്ന പേര് കമ്പനി ഇന്ത്യയിൽ ഈ വർഷം മാർച്ചിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇത് അഡ്വഞ്ചർ ബൈക്കിനായാണ് എന്നാണ് വിവരം.

ഹോർനെറ്റ് 2.0 യിലെ എൻജിൻ തന്നെയാണ് എൻഎക്സ്200-ലും ഇടം പിടിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെയെങ്കിൽ 8,500 ആർപിഎമ്മിൽ 17.03 ബിഎച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 16.1 എൻഎം ടോർക്കും നിർമ്മിക്കുന്ന 184.4 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ഷൻ എൻജിനാണ് എൻഎക്സ്200-നെ ചലിപ്പിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *