കോവിഡ്: ബിസിനസ്സ് നേരായാക്കാം ഈ അഞ്ച് വഴികളിലൂടെ

കോവിഡ്: ബിസിനസ്സ് നേരായാക്കാം ഈ അഞ്ച് വഴികളിലൂടെ

കോവിഡ് പ്രതിസന്ധിയെ തുടർന്നുളള സംരംഭകരുടെ ആശയക്കുഴപ്പങ്ങൾ തീരുന്നില്ല. എന്നാൽ ചാഞ്ചാട്ടവും അസ്ഥിരതയും സങ്കീർണ്ണതയും അവ്യക്തതയും നിറഞ്ഞ സാഹചര്യങ്ങളിലും ഒരുപാട് ബിസിനസ്സുകൾ മുന്നോട്ട് പോകുന്നുണ്ട്. അതേ സമയം പല സംരഭകർക്കു ഇപ്പോൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ പോലും വ്യക്തതയില്ല. അതു കൊണ്ട് കൂടിയാണ് മുൻപത്തെക്കാളും കൂടുതലായി പുറമെ നിന്നുളള വിദഗ്ധരുടെയും കൺസൾട്ടന്റുമാരുടെയും സേവനം ഇപ്പോൾ സംരംഭകർ തേടുന്നുമുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ മറികടക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

അതിജീവിക്കാം

ഇക്കാലഘട്ടത്തിൽ അതിജീവനം തന്നെയാണ് പ്രധാനം. ഇക്കാര്യം സംരംഭകർക്കും അറിയാം. എങ്ങനെ അതിജീവിക്കും എന്നതാണ് പ്രധാനം. പ്രതിസന്ധികളെ നേരിട്ട് മുന്നോട്ട് പോകുന്ന സംരംഭകരും ബിസിനസ്സ് കൺസൾട്ടന്റുമാരും പറയുന്നതിങ്ങനെയാണ്.ചെയ്യുന്ന ബിസിനസിനോടോ, ബിസിനസ്സ് മോഡലിനോടോ അതിവൈകാരികമായ അടുപ്പം പാടില്ല. നഷ്ടം സഹിച്ച് സംരംഭങ്ങൾ മുന്നോട്ട് കൊണ്ടു പോകണ്ട ആവശ്യമില്ല. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ബിസിനസ്സ് പരാജയപ്പെട്ടതിൽ ഏറെ വിഷമിക്കേണ്ട കാര്യമില്ല. കോവിഡ് കാലത്ത് പരാജയം സംഭവിത്ത ഏക ബിസിനസ്സ് നിങ്ങളുടേതല്ല. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി വഴിമാറി പോകുകയാണ് വേണ്ടത്.

പുതിയ പദ്ധതി

അഞ്ചു വർഷത്തെ ബിസിനസ്സ് പ്ലാനുമായി മുന്നോട്ട് പോയ സംസ്ഥാനത്തെ പല ബിസിനസ്സുകാരും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. രണ്ട് വർഷമെങ്കിലും ഈ സാഹചര്യം നിലനിൽക്കുമെന്ന് കണക്കുകൂട്ടലിൽ ഇക്കാല ഘട്ടത്തിന് വേണ്ട പുതിയ പദ്ധതി തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്. പഴയ ബിസിനസ്സ് മോഡലിനെയും രീതികളെയും മുറുകെ പിടിക്കാതെ മാറ്റങ്ങൾ സ്വീകരിച്ചു പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുക.

പണമൊഴുക്ക് ഉറപ്പാക്കാം

പണം ആവശ്യമാണ്. അനുകൂലഘടകങ്ങൾ എല്ലാം തികഞ്ഞ അന്തരീക്ഷത്തിൽ ബിസിനസ്സിൽ സ്വീകരിച്ചിരുന്നതു പോലുളള തന്ത്രങ്ങൾ ഇപ്പോൾ നടപ്പാകില്ല. സംരംഭകൻ ഒരു നൂറ് രൂപ ബിസിനസ്സിൽ ഇട്ടാൽ അത് എത്ര ദിവസം കൊണ്ട് ഇത്ര രൂപയായി തിരിച്ചെത്തുമെന്ന വ്യക്തമായ കാഴ്ചപ്പാട് വേണം.ഇപ്പോൾ സംരംഭകരുടെ കൈവശം പണം കുറവായിരിക്കും. ഈ സാഹചര്യത്തിൽ പല സംരംഭകരും തെറ്റായ തീരുമാനങ്ങളും എടുത്തേക്കാം. അതിലൊന്ന് വിൽപ്പന കൂട്ടാനുളള നീക്കങ്ങളാകും. ഈ സാഹചര്യത്തിൽ സെയിൽസിനെ തന്നെ രണ്ടായി തിരിക്കാം. ഇപ്പോൾ വേണ്ട സെയിൽസും, വേണ്ടാത്ത സെയിൽസും മനസ്സിലാക്കാണം. ബിസനസ്സിൽ ഇറക്കുന്ന പണം അതിവേഗം കൈയിൽ തിരിച്ചെത്താൻ സഹായിക്കുന്ന സെയ്ൽസാണ് ഇപ്പോൾ വേണ്ടത്.

വായ്പകൾ എടുക്കാം

ഈ സാഹചര്യത്തിൽ ലഭിക്കാനിടയുളള എല്ലാ വായ്പകളും അതിന്റെ ചെലവ് പരിഗണിക്കാതെ നേടിയെടുക്കാൻ സംരംഭകർ ശ്രമിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. സംരംഭത്തിന് സംബന്ധിച്ചിടത്തോളം കാഷ് ഫ്‌ളോ ഉറപ്പാക്കുക എന്നതാണ് ഇപ്പോൾ പ്രധാനം. പണം അത്യാവശ്യമാ ഘട്ടത്തിൽ അതിന് വേണ്ടി നടന്നാൽ കിട്ടണമെന്നില്ല. അതു കൊണ്ട് ലഭ്യമായ വായ്പകൾ എടുക്കുക.

സാന്നിധ്യം അറിയിക്കുക

ലക്ഷ്യമിടുന്ന ഉപഭോക്താവിന്റെ മനസ്സ് കീഴടലക്കാണ് ഇപ്പോൾ പ്രധാനം. കോവിഡ് എല്ലാവരുടെയും വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. വാങ്ങൽ രീതികളിലും മാറ്റം വന്നിട്ടുണ്ട്. എന്നാൽ ഇക്കാലത്തും മികച്ച വിൽപ്പന നടത്തുന്ന സംരംഭങ്ങളുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ്ങ് പ്രയോജനപ്പെടുത്തുക. കുറഞ്ഞ ചെലവിൽ കാര്യക്ഷമതയോടെ കൃത്യമായ മാർക്കറ്റിങ്ങ് നടത്താൻ ഡിജിറ്റൽ മാർക്കറ്റിങ്ങ് രീതി സഹായിക്കും. പത്രങ്ങളും വാരികകളും വായിക്കുന്നവരെ ലക്ഷ്യമിട്ടും മാർക്കറ്റിങ്ങ് നടത്താം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *