25,000 രൂപയിൽ താഴെ നിക്ഷേപം മതി: ലാഭകരമായി ചെയ്യാവുന്ന മൂന്ന് ചെറുകിട ബിസിനസ്സ് ആശയങ്ങൾ പരിചയപ്പെടാം

25,000 രൂപയിൽ താഴെ നിക്ഷേപം മതി: ലാഭകരമായി ചെയ്യാവുന്ന മൂന്ന് ചെറുകിട ബിസിനസ്സ് ആശയങ്ങൾ പരിചയപ്പെടാം

ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിലും പല കാര്യങ്ങൾ കൊണ്ട് മടിച്ചു നിൽക്കുന്നവരുണ്ട്. പ്രത്യേകിച്ചും അതിലേക്ക് നിക്ഷേപിക്കുന്ന തുകയടക്കമുളള കാര്യങ്ങൾ നമ്മളെ പിന്നോട്ട് വലിച്ചേക്കാം. സംരംഭം എന്നത് ദീർഘമായ ഒരു യാത്രയാണ്. ഇന്ന് ചെറിയ നിക്ഷേപങ്ങളിൽ ഓൺലൈൻ മീഡിയകൾ വഴി ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് ബുദ്ധിമുട്ടില്ല. ഇത്തരത്തിലുളള ചെറുകിട ബിസിനസ്സ് സംരംഭങ്ങളെയാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

സുഗന്ധം പരത്തും മെഴുകുതിരി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീടിന്റെ ഇന്റീരിയർ ഡിസൈനിങ്ങിലും, സമ്മാനങ്ങൾ നൽകുന്നതിനുമായി മെഴുകുതിരികൾ തിരഞ്ഞെടുക്കുന്നുണ്ട്. സുഗന്ധമുളള മെഴുകുതിരികൾക്ക് വളരെധികം സാധ്യതകൾ ഉണ്ട്. വീട്ടിൽ തന്നെ ഇത്തരം മെഴുകുതിരികൾ നിർമ്മിച്ചെടുക്കാനാകും. മെഴുക് തിരി, അച്ചുകൾ, നൂല്, സുഗന്ധ എണ്ണകൾ എന്നിവയാണ് ബിസിനസ്സ് ആരംഭിക്കാൻ വേണ്ട അസംസ്‌കൃത വസ്തുക്കൾ. കൂടാതെ ഒരു മെൽഡിംഗ് പോട്ട്, തെർമോ മീറ്റർ,ഒഴിക്കൽ പാത്രം,തൂക്കമുളള സ്‌കെയിൽ,ചുറ്റിക,മെഴുക് ഉരുക്കാനുളള ഓവൻ എന്നിവയുൾപ്പടെ നിങ്ങൾക്ക് മെഴുകുതിരി നിർമ്മാണ ഉപകരണങ്ങളും ഉണ്ടായിരിക്കണം.

ബെഡ്ഷീറ്റ്

ഓൺലൈൻ ബെഡ്ഷീറ്റ് ബിസിനസ്സ് ആരംഭിക്കാം. തികച്ചും പോക്കറ്റ് സൗഹൃദമായ സംരംഭമാണിത്. ഉൽപ്പന്നങ്ങൾ മൊത്തമായും കുറഞ്ഞ വിലയിൽ നിർമ്മാതാക്കളിൽ നിന്നു വാങ്ങാനാകും. വ്യവസായികൾക്ക് ഇന്ത്യ മാർട്ടിലൂടെ നിർമ്മാതാക്കളുമായി ബന്ധപ്പടാം. ഇതു കൂടാതെ ബെഡ്ഷീറ്റുകൾക്ക് പേരുകേട്ട പാനിപ്പത്ത്, ജയ്പൂർ,ഡൽഹി, സൂറത്ത്, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ നിന്നും നേരിട്ട് വാങ്ങാം. വാട്‌സാപ്പ് വഴിയും മറ്റ് സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി ഓർഡറുകൾ നേടുകയും വിൽപ്പന വർധിപ്പിക്കുകയും ചെയ്യാം.

പപ്പടം

പപ്പടം ബിസനിസ്സും ലാഭകരമായി ചെയ്യാവുന്നതാണ്. ഒരാൾക്ക് വീട്ടിൽ പപ്പടം ഉണ്ടാക്കി കൊണ്ട് ചെറിയ രീതിയിൽ സംരംഭം ആരംഭിക്കാം. അല്ലാത്ത പക്ഷം അമൃത്സർ, ഗുരുവായൂർ, ബിക്കാനീർ എന്നിവിടങ്ങളിലെ പപ്പട നിർമ്മാതാക്കളുമായി സഹകരിച്ച് പപ്പടം വാങ്ങി വിൽപ്പന നടത്താം. പപ്പടങ്ങൾ പല തരത്തിൽ ഉണ്ട്. അരി, ഉഴുന്ന്, ചക്ക, ഉരുളക്കിഴങ്ങ് എന്നിങ്ങനെ ഓരോ പ്രദേശത്തിന്റെയും രുചികൾക്കനുസരിച്ച് പപ്പടം വിപണനത്തിനെത്തിക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *