സ്മാർട്ട് ഫോൺ കയ്യിലുണ്ടോ: വീട്ടിലിരുന്ന് മികച്ച വരുമാനം നേടാം

സ്മാർട്ട് ഫോൺ കയ്യിലുണ്ടോ: വീട്ടിലിരുന്ന് മികച്ച വരുമാനം നേടാം

ഒരു സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ വീട്ടിലിരുന്ന് നിങ്ങൾക്ക് മികച്ച വരുമാനം ഉണ്ടാക്കാം. ഓൺലൈൻ ട്യൂട്ടറിങ്ങ് മുതൽ സുരക്ഷിതമായ ആപ്ലിക്കേഷനുകളിലൂടെ ബിസിനസ്സ് പ്രമോഷനിൽ നിന്നും വരുമാനം നേടാനാകും.ഫ്‌ളിപ് കാർട്ടും ഇതിന് ഉപഭോക്താക്കൾക്ക് അവസരം നൽകുന്നുണ്ട്. നല്ലൊരു സ്മാർട്ട് ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കിലും വരുമാനത്തിനായി ഈ വഴികൾ പരീക്ഷിക്കാം.

ഓൺലൈൻ ട്യൂട്ടറിങ്ങ്

ഓൺലൈൻ ട്യൂട്ടറിങ്ങ് താത്പര്യമുളളവർക്ക് ഈ രംഗത്ത് നിന്ന് പ്രതിമാസം നല്ലൊരു തുക സമ്പാദിക്കാൻ കഴിയും. സ്‌കൈപ്പ് , സൂം ആപ്ലിക്കേഷൻ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. വിദേശ വിദ്യാർത്ഥികൾക്കും കണക്ക് ഉൾപ്പടെയുളള വിഷയങ്ങളിൽ ക്ലാസ് എടുക്കാൻ ആകും. മണിക്കൂറിന് 25 ഡോളർ വരെ ലഭിക്കും. ട്യൂട്ടർമി, ട്യൂട്ടർ.കോം,ഇട്യൂട്ടർ വേൾഡ് തുടങ്ങിയ സൈറ്റുകൾ ഇതിന് അവസരം നൽകുന്നുണ്ട്.

ഫ്‌ളിപ്കാർട്ടിലൂടെ പണം നേടാം

ഫ്‌ളിപ്കാർട്ട് പ്രമോഷൻ പ്രവർത്തനത്തിലൂടെ കമ്മീഷൻ നേടാൻ കമ്പനി അവസരം നൽകുന്നുണ്ട്. ഫ്‌ളിപ്കാർട്ട് അഫിലിയേറ്റ് എന്ന പദ്ധതിയാണ് കമ്പനി ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ അംഗമാകുന്നതിന് പ്രത്യേക പണചെലവ് ഒന്നുമില്ല. ഫ്‌ളിപ്കാർട്ട് വെബ്‌സൈറ്റിലേക്ക് ഉപയോക്താക്കളെ റഫർ ചെയ്യുന്നതിനാണ് കമ്പനി കമ്മീഷൻ നൽകുന്നത്. നിങ്ങളുടെ വെബ്‌സൈറ്റിൽ ഉൽപ്പന്നത്തിന്റെ ബാനറുകളോ, ലിങ്കുകളോ കൊടുത്ത് കമ്മിഷൻ നേടാം.

ട്രാൻസ്‌ക്രിപ്ഷനിലൂടെ വരുമാനം ഉണ്ടാക്കാം

ഓഡിയോയിലൂടെയും വീഡിയോയിലൂടെയും ഒക്കെ കേട്ട കാര്യങ്ങൾ ഭംഗിയായി ടൈപ്പ് ചെയ്യുന്ന ട്രാൻസ്‌ക്രിപ്ഷൻ ജോലികളിലൂടെ വീട്ടിലിരുന്ന് തന്നെ മികച്ച വരുമാനം നേടാം. ഗോട്രാൻസ്‌ക്രിപ്റ്റ് .കോം എന്ന വെബ്‌സൈറ്റ് ഉൾപ്പടെ ട്രാൻസ്‌ക്രിപ്ഷനിലൂടെ വരുമാനം ഉണ്ടാക്കാം. 15 മിനിറ്റിന് 500 രൂപ വരെ നേടാനാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *