ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

സ്വർണ്ണ വില കുറഞ്ഞു: പവന് 35,920

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂലൈ 31 മുതൽ ഗ്രാമിന് 4500 രൂപയും പവന് 36,000 രൂപയും എന്ന നിരക്കിലുമായിരുന്നു വ്യാപാരം നടന്നത്. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ മാസം സ്വർണ്ണ വിപണിയിൽ മുന്നേറ്റം നേടിയിരുന്നു. പവന് 1000 രൂപയുടെ വർധനവ് ആണ് ഉണ്ടായത്.

മിനി ഐപ്പ് എൽഐസി എംഡി

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) മാനേജിങ്ങ് ഡയറക്ടറായി മലയാളിയായ മിനി ഐപ്പ് ചുമതലയേറ്റു. എൽഐസി ലീഗൽ ഡിപ്പാർട്ട്‌മെന്റിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ സോൺ മാനേജരായി പ്രവർത്തിച്ചിട്ടുണ്്. എൽഐസിയുടെ ചരിത്രത്തിൽ ആദ്യമായി സോണൽ മാനേജർ പദവിയിലെത്തിയ വനിതയാണ് മിനി.

ഹോട്ടൽ മേഖലയിൽ പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയ്ക്ക് നിവേദനം

കോവിഡ് പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകളിലും , ഹോട്ടലുകളുടെ പ്രവർത്തന സമയം രാത്രി 9 വരെയാക്കുക, പാഴ്‌സൽ സൗകര്യം അനുവദിക്കുക, കോവിഡ് മാനദണ്ഡം പാലിച്ചു ഹോട്ടലുകളിൽ പകുതി സീറ്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്.ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ഭാരവാഹികൾ അറിയിച്ചു.

ടാറ്റാ മോട്ടേഴ്‌സ് വാഹന വിലകൂട്ടി

ടാറ്റാ മോട്ടേഴ്‌സ് വാഹന വില ഇന്ന് മുതൽ കൂടും. ശരാശരി 0.8 ശതമാനം വരെ ആണ് വില വർധിപ്പിക്കുന്നത്. 31 വരെ ബില്ല് ചെയ്യുന്ന വാഹനങ്ങൾക്ക് വർധന ബാധകമല്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *