പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം മന്ദഗതിയില്‍

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം മന്ദഗതിയില്‍

ദില്ലി: രണ്ട് പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവച്ചേക്കും. ബാങ്കിംഗ് നിയമത്തില്‍ മാറ്റം വരുത്തുവാനും ഓഹരി വില്‍പ്പനയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരവും ആവശ്യമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പൊതുമേഖല ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി വില്‍പ്പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടന്നേക്കും.

നടപ്പ് സാമ്പത്തിക വര്‍ഷം ബാങ്കുകളുടെ ഓഹരി വില്‍പ്പന സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായേക്കില്ലെന്നാണ് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ബജറ്റ് അവതരണത്തില്‍ രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പന ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഭാരത് പെട്രോളിയത്തിന്റെ ഓഹരി വില്‍പ്പന നടപടികളും മന്ദഗതിയിലാണ്. ഇടപാട് 2022 ലേക്ക് നീണ്ടേക്കാമെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *