മുദ്ര വായ്പ: ആറ് വര്‍ഷം കൊണ്ട് വിതരണം ചെയ്തത് 15 ലക്ഷം കോടിയെന്ന് കേന്ദ്രസര്‍ക്കാര്‍

മുദ്ര വായ്പ: ആറ് വര്‍ഷം കൊണ്ട് വിതരണം ചെയ്തത് 15 ലക്ഷം കോടിയെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴില്‍ വായ്പയുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. 2015 ഏപ്രിലില്‍ ആരംഭിച്ചതിനുശേഷം, പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴില്‍ 15.5 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ വായ്പയിനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2021 മാര്‍ച്ച് 31 വരെ, മുദ്ര പദ്ധതി പ്രകാരം രാജ്യമെമ്പാടുമുള്ള ഗുണഭോക്താക്കള്‍ക്ക് 29.55 കോടി വായ്പകള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഈ പദ്ധതി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ഈ പദ്ധതിയ്ക്ക് കീഴില്‍ പുതിയ സംരംഭങ്ങള്‍ക്കും വായ്പ നല്‍കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ അനുവദിച്ച 29.5 കോടി വായ്പകളില്‍, 5.8 ലക്ഷം കോടി രൂപയുടെ 6.8 കോടിയിലധികം വായ്പകള്‍ പുതിയ സംരംഭകര്‍ക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം, വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് 3 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

മുദ്ര പദ്ധതി പ്രകാരം വായ്പ നല്‍കുന്നതിനുള്ള വാര്‍ഷിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 മുതല്‍ 29 കോടിയിലധികം വായ്പകള്‍ മുദ്ര പദ്ധതിയില്‍ അനുവദിച്ചിട്ടുണ്ട് 2015 ഏപ്രിലില്‍ ആരംഭിച്ചതിനുശേഷം, പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴില്‍ 15.5 ലക്ഷം കോടി രൂപ സര്‍ക്കാര്‍ വായ്പ അനുവദിച്ചിട്ടുണ്ട്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2021 മാര്‍ച്ച് 31 വരെ, മുദ്ര പദ്ധതി പ്രകാരം രാജ്യമെമ്പാടുമുള്ള ഗുണഭോക്താക്കള്‍ക്ക് 29.55 കോടി വായ്പകള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ പദ്ധതി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ക്കും വായ്പ നല്‍കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം, വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് 3 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മുദ്ര പദ്ധതി പ്രകാരം വായ്പ നല്‍കുന്നതിനുള്ള വാര്‍ഷിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഉത്പാദനം, വ്യാപാരം, സേവനങ്ങള്‍, കൃഷി തുടങ്ങിയ മേഖലകളില്‍ വരുമാനമുണ്ടാക്കുന്നതിന് സഹായിക്കുന്നതാണ് മുദ്ര പദ്ധതി. പദ്ധതി പ്രകാരം, ചെറുകിട, പുതിയ ബിസിനസുകള്‍ക്ക് ബാങ്കുകളും ബാങ്കിംഗ് ഇതര സാമ്പത്തിക കമ്പനികളും 10 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *