വാഹനപ്രേമികൾക്ക് സന്തോഷിക്കാം: സംസ്ഥാനത്ത് വാഹന വില കുത്തനെ കുറയും

വാഹനപ്രേമികൾക്ക് സന്തോഷിക്കാം: സംസ്ഥാനത്ത് വാഹന വില കുത്തനെ കുറയും

ഒരു വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത. സംസ്ഥാനത്ത് വാഹന വില കുത്തനെ കുറയും. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ പ്രളയ സെസ് അവസാനിച്ചതോടെയാണ് ഈ വിലക്കുറവ്. 2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിൻറെ തുടർച്ചയാണ് നടപടി.

അഞ്ച് ശതമാനത്തിന് മുകളിൽ ജിഎസ്ടിയുള്ള സാധനങ്ങൾക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ആയി ചുമത്തിയിരുന്നത്. ഇതെടുത്തു കളയുന്നതോടെ കാർ, ബൈക്ക് തുടങ്ങിയവയുടെ വിലയിൽ കാര്യമായ കുറവുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ഇത് വാഹന വിപണി ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

3.5 ലക്ഷം രൂപ വിലയുള്ള കാറിന് ഏകദേശം 4000 രൂപയോളം കുറയും. അഞ്ചുലക്ഷം രൂപ വിലയുള്ള കാറിന് 5,000 രൂപയും കുറയും. 10 ലക്ഷം രൂപയുടെ കാറിന് 10,000 വരെ കിഴിവുണ്ടാകും. ലക്ഷങ്ങൾ വിലയുള്ള കാറും ഇരുചക്രവാഹനങ്ങളും വാങ്ങുമ്പോൾ വിലയിലെ ഒരു ശതമാനം കുറവ് വലിയ ആശ്വാസമാണ് ഉപഭോക്താക്കൾക്ക് നൽകുക.

പ്രളയ സെസ് ഒഴിവാകുന്നതോടെ വാഹനങ്ങൾക്ക് മാത്രമല്ല ടയർ, ബാറ്ററി തുടങ്ങിയ അനുബന്ധ ഘടകങ്ങൾക്കും വില കുറയും. സെസ് ഒഴിവാകുമെന്നു മാത്രമല്ല, അതു വഴി കാർ വില കുറയുന്നതോടെ ഒറ്റത്തവണ റോഡ് നികുതിയിലും ഇൻഷുറൻസിലും ആനുപാതികമായ കുറവുണ്ടാകും. സെസ് ഒഴിവാകുന്നതോടെ അതനുസരിച്ചുള്ള കുറവ് ഇൻഷുറൻസ് തുകയിലും റോഡ് നികുതിയിലും വരും. വില കുറയുമ്പോൾ ചില വാഹനങ്ങൾ തൊട്ടു താഴത്തെ നികുതി സ്ലാബിലേക്കു മാറുന്നതു വഴിയുള്ള നികുതി ലാഭവും ലഭിക്കുമെന്നും വാഹന ലോകം കണക്കുകൂട്ടുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *