ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

പാചക വാതക സബ്‌സിഡി ഇല്ല: വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടി

വീട്ടാവശ്യങ്ങൾക്കുളള പാചക വാതക വിലയിൽ മാറ്റമില്ലെങ്കിലും വാണിജ്യ ആവശ്യങ്ങൾക്കുളള സിലിണ്ടർ വിലയിൽ വർധന. 19 കിലോഗ്രാം സിലിണ്ടറിന് 73 രൂപയാണ് കൂടിയത്. ഒരു സിലിണ്ടറിന് 1623 രൂപയാണ്്. ഈ വർഷം സിലിണ്ടർ വിലയിൽ 303 രൂപയുടെ വർധനവ് ഉണ്ടായി. പാചക വാതക സബ്‌സിഡി സർക്കാർ അവസാനിപ്പിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങൾക്കായുളള വിഹിതം സർക്കാർ കുറച്ചിരുന്നു.

സ്വർണ്ണ വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4500 രൂപയും പവന് 36,000 രൂപയാണ്. മൂന്ന് ദിവസമായി ഈ വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ 31 മുതൽ ഈ വിലയിലാണ് വ്യാപാരം നടക്കുന്നത്. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ മാസം സ്വർണ്ണ വിപണി മുന്നേറ്റം നേടിയിരുന്നു. പവന് 1000 രൂപയുടെ വർധനയാണ് ജൂലായിൽ ഉണ്ടായിരുന്നത്.

വിലക്കയറ്റ ഭീഷണിയിൽ രാജ്യം: ആർബിഐ നിരക്കുകളിൽ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷ

കഴിഞ്ഞ മാസങ്ങളിലായി വിലക്കയറ്റ സൂചിക ഉയർന്നു നിൽക്കുന്നതിനാൽ ഇത്തവണം ആർബിഐ നിരക്കുകളിൽ മാറ്റം പ്രതീക്ഷിക്കുകയാണ്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പണ വായ്പ അവലോകന സമിതി യോഗ തീരുമാനം ഓഗസ്റ്റ് ആറിനാണ് പ്രഖ്യാപിക്കുന്നത്. രണ്ടു മാസം തുടർച്ചയായി ഉപഭോക്തൃ വില സൂചിക ആറ് ശതമാനത്തിന് മുകളിലാണ്. ലക്ഷ്യ നിരക്കായ നാല് ശതമാനത്തിലൊതുക്കി നിർത്താൻ കഴിയുന്നില്ലെങ്കിലും മുകൾ തട്ട് പരിധിയായി റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുളള ആറ് ശതമാനനത്തിലുമേറെയായതിനാലാണ് ഇതു സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *