ഒയോയില്‍ നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ് എത്തുന്നു

ഒയോയില്‍ നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ് എത്തുന്നു

മുംബൈ: ഇന്ത്യന്‍ ബജറ്റ് ഹോട്ടല്‍ ശൃംഖലയായ ഒയോയില്‍ നിക്ഷേപം നടത്താന്‍ മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്.

എത്ര കോടി രൂപയാവും മൈക്രോസോഫ്റ്റ് നിക്ഷേപിക്കുകയെന്നത് ഇനിയും വ്യക്തമായിട്ടില്ല. എന്നാലും സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഒയോയുടെ ഇപ്പോഴത്തെ മൂല്യം ഒന്‍പത് ബില്യണ്‍ ഡോളറാണ്.

ടെക് ക്രഞ്ചാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇടപാടിന് ശേഷം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസിലേക്ക് ഒയോ മാറുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

ആഗോള തലത്തില്‍ നിന്ന് 660 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായം ഒയോ കഴിഞ്ഞ മാസം തേടിയിരുന്നു. ഒയോക്ക് ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും ദക്ഷിണേഷ്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനായത് ഇപ്പോഴത്തെ പ്രതിസന്ധി കാലത്തും കാലൂന്നി നില്‍ക്കാനുള്ള സഹായമായിട്ടുണ്ട്.

വാക്‌സീനേഷന്‍ നടപടികള്‍ എല്ലാ രാജ്യത്തും ശക്തമായി പുരോഗമിക്കുന്നതും യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതും പ്രതീക്ഷയോടെയാണ് ഒയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗര്‍വാള്‍ കാണുന്നത്. സമ്മര്‍ സീസണിലേക്ക് യൂറോപ്പിലേക്കുള്ള പ്രതിദിന ബുക്കിങ് ഇരട്ടിച്ചതായും അദ്ദേഹം പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *