ജില്ലകള്‍തോറും സര്‍ക്കാര്‍ വക സീഫുഡ് റസ്റ്ററന്റുകള്‍

ജില്ലകള്‍തോറും സര്‍ക്കാര്‍ വക സീഫുഡ് റസ്റ്ററന്റുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സീഫുഡ് റസ്റ്ററന്റുകള്‍ ആരംഭിക്കുമെന്നു മന്ത്രി സജി ചെറിയാന്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികളുടെ ശക്തീകരണത്തിനായി നിരവധി പദ്ധതികളാണു സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. 10853 മത്സ്യത്തൊഴിലാളികള്‍ക്കു വീടു നിര്‍മിച്ചു നല്‍കി. ദുരിതകാലത്തു തൊഴിലില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് 1200 രൂപ വീതം 18.36 കോടി രൂപ വിതരണം ചെയ്തു.

കോവിഡ് ധനസഹായമായി 32.47 കോടിരൂപയാണ് മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കിയത്. ജലാശങ്ങളില്‍ എല്ലാം മത്സ്യകൃഷി ആരംഭിക്കും. തീരദേശ വികസന കോര്‍പറേഷനില്‍ 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. അലങ്കാര മത്സ്യകൃഷിക്കായി കണ്ണൂരില്‍ ഹാച്ചറി ആരംഭിക്കും. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *