ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മാസത്തെ ഉയർന്ന വിലയിൽ സ്വർണ്ണം: പവന് 36,200

സംസ്ഥാനത്ത് സ്വർണ്ണ വില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് വെളളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു. ഗ്രാമിന് 4525 രൂപയും പവന് 36,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 4490 രൂപയും പവന് 35,920 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. സ്വർണ്ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 35,200 രൂപയുമാണ്. ഈ മാസം ഇതു വരെ പവന് 1000 രൂപ കൂടിയിട്ടുണ്ട്. ജൂൺ മാസത്തെ അപേക്ഷിച്ച് സ്വർണ്ണ വിപണി ജൂലൈ മാസത്തിൽ മുന്നേറ്റം തുടരുകയാണ്.

രാജ്യാന്തര യാത്ര വിമാനങ്ങൾക്കുളള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്ത യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഓഗസ്റ്റ് 31 വരെയാണ് രാജ്യാന്തര സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.കോവിഡിന്റെ മൂന്നാം തരംഗംഭീഷണി നിലനിൽക്കുന്നതിനാലും പല രാജ്യങ്ങളിലും ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്. നേരത്തെ ജൂലായ് 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

നേട്ടമില്ലാതെ ക്ലോസ് ചെയ്ത് ഓഹരി സൂചികകൾ

കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിർത്താനാവാതെ വ്യാപാര ആഴ്ചയുടെ അവസാന ദിനം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 66.23 പോയന്റ് താഴ്ന്ന് 52,586 .84 ലിലും നിഫ്റ്റി 15.50 പോയന്റ് നഷ്ടത്തിൽ 15,763 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏറെ നേരം സൂചികകൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീടുണ്ടായ വില്പന സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്. യൂറോപ്യൻ ഓഹരികളിലെ ഇടിവും ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.

ബിറ്റ് കോയിൻ വീണ്ടും 400 ഡോളർ കടന്നു

ക്രിപ്‌റ്റോ കറൻസികളിൽ ഏറ്റവും പ്രചാരമേറിയ ബിറ്റകോയിൻ മൂല്യം വീണ്ടും ഉയരത്തിലേക്ക്. കഴിഞ്ഞ സെക്ഷനിൽ 4000 ഡോളർ വരെ കടന്ന മൂല്യം ഇന്ന് 39,751 ഡോളറിനാണ് വ്യാപാരം നടത്തുന്നത്. വലിയൊരു തകർച്ചയിൽ നിന്നുമാണ് ഇത് ഉയർന്നിരിക്കുന്നത്. സമീപ കാലത്ത് വൻ തകർച്ച നേരിട്ട ബിറ്റ് കോയിൻ ഈ വർഷം ഇത് 37 ശതമാനം ഉയർന്നെങ്കിലും ഏപ്രിൽ പകുതിയോളം ഉയർന്ന് 65,000 ഡോളറിനേക്കാൾ വളരെ താഴെയാണ് ഇപ്പോഴുളള വ്യാപരം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *