രാജ്യാന്തര യാത്ര വിമാനങ്ങൾക്കുളള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി

രാജ്യാന്തര യാത്ര വിമാനങ്ങൾക്കുളള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്ത യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഓഗസ്റ്റ് 31 വരെയാണ് രാജ്യാന്തര സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

കോവിഡിന്റെ മൂന്നാം തരംഗംഭീഷണി നിലനിൽക്കുന്നതിനാലും പല രാജ്യങ്ങളിലും ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്. നേരത്തെ ജൂലായ് 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 23 മുതലാണ് രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. എന്നാൽ വന്ദേ ഭാരത് വിമാനങ്ങളും യുഎസ്,യുകെ ഉൾപ്പടെയുളള 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവ്വീസ് നടത്തിയിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *