വീട്ടിലിരുന്ന് പണം സമ്പാദിക്കാം: സംരംഭകർക്ക് ഷോപ്‌സി ആപ്പുമായി ഫ്‌ളിപ്കാർട്ട്

വീട്ടിലിരുന്ന് പണം സമ്പാദിക്കാം: സംരംഭകർക്ക് ഷോപ്‌സി ആപ്പുമായി ഫ്‌ളിപ്കാർട്ട്

ഇ കോമേഴ്‌സ് ഭീമനായ ഫ്‌ളിപ്കാർട്ട് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി. ഓൺലൈൻ ബിസിനസ്സ് ആരംഭിക്കാൻ വ്യക്തികളെ സഹായിക്കുന്നതിനാണ് പുതിയ ആപ്ലിക്കേഷൻ ഇറക്കിയിരിക്കുന്നത്. ഷോപ്‌സി എന്ന പേരിൽ അവതരിപ്പിച്ച ആപ്പ് വഴി സംരംഭകർക്ക് ഒരു രൂപ പോലും നിക്ഷേപമില്ലാതെ ബിസിനസ്സ് ആരംഭിക്കാം. ഓൺലൈൻ വ്യാപാരം ശക്തിപ്പെടുത്തുന്നതിനും മികച്ച സംരംഭകരെ വാർത്തെടുക്കുന്നതിനുമാണ് ഫ്‌ളിപ്കാർട്ട് ആപ്പ് പുറത്തിറക്കിയത്.

2023 ഓടെ 25 ദശലക്ഷത്തിലിധകം ഓൺലൈൻ സംരംഭകരെ വാർത്തെടുക്കാനാണ് ഷോപ്‌സിയിലൂടെ ഫ്‌ളിപ്കാർട്ട് ലക്ഷ്യമിടുന്നത്. ഫള്പ്കാർട്ടിലെ ഉൽപ്പന്നങ്ങൾ വിറ്റ് കൊണ്ടാണ് ഉപഭോക്താക്കൾക്ക് ബിസിനസ്സിലേക്ക് ചുവട് വയ്ക്കാനാകുക.

ഇതിൽ മികച്ച ലാഭവും നേടാനാകും. ഫ്‌ളിപ്കാർട്ട് വിൽപ്പനക്കാർ വാഗ്ദാനം ചെയ്യുന്ന 15 കോടി ഉത്പന്നങ്ങളുടെ കാറ്റലോഗുകൾ ഓൺലൈനായി പങ്കുവച്ച് ഓർഡർ പിടിക്കുന്നതാണ് ബിസിനസ്സ്. ഇതിലൂടെ നല്ലൊരു ശതമാനം കമ്മീഷൻ ലഭിക്കും. ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങളെ ആശ്രയിച്ച് കമ്മീഷൻ ശതമാനത്തിൽ വ്യത്യാസമുണ്ടാകും. ഫാഷൻ,ബ്യൂട്ടി,മൊബൈൽ, ഇലക്ട്രോണിക്‌സ്, ഹോം തുടങ്ങിയ ഉൽപ്പന്നങ്ങളാണ് വിൽക്കാനാകുക.

വാട്‌സാപ്പ് അടക്കമുളള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപാരം നടത്താം. ഇതിനാദ്യം ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം. ഉപയോക്താക്കൾക്ക് ഫോൺ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാനും ഓൺലൈൻ സംരംഭകരാകാനും സാധിക്കും. സംരംഭകർക്ക് ഫ്‌ളിപ്കാർട്ടിന്റെ കാറ്റലോഗും, ഡെലവറി നെറ്റവർക്കുകളും ഇൻഫ്രാസ്ട്രകച്ചറും ഉപയോഗിക്കാം. ഫ്‌ളിപ്കാർട്ട് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *