ബാങ്കിടപാടുകളിൽ ഞായറാഴ്ച മുതൽ വരുന്ന മാറ്റങ്ങൾ അറിയാം

ബാങ്കിടപാടുകളിൽ ഞായറാഴ്ച മുതൽ വരുന്ന മാറ്റങ്ങൾ അറിയാം

ഓഗസ്റ്റ് ഒന്നു മുതൽ ബാങ്കിങ്ങ് രംഗത്ത് നിരവധി പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരും. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിൽ അടക്കം നിരവധി മാറ്റങ്ങൾ വരുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

എടിഎം ഇടപാടിന് ചുമത്തുന്ന ഇന്റർ ചെയ്ഞ്ച് ഫീസിന്റെ ഘടന റിസർവ് ബാങ്ക് പരിഷ്‌കരിച്ചത് ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇടപാടിന് ചുമത്തുന്ന ഇന്റർ ചെയ്ഞ്ച് ഫീസ് 15 രൂപയിൽ നിന്നും 17 രൂപയായാണ് ഉയർത്തിയത്. ഓഗസ്റ്റ് ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ജൂണിലാണ് റിസർവ് ബാങ്ക് അറിയച്ചത്.

ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് ഇത് ഉയർത്തുന്നത്. എടിഎം പ്രവർത്തിപ്പിക്കുന്നതിന് വരുന്ന ചെലവ് പരിഹരിക്കുന്നതിനാണ് ഇന്റർ ചെയ്ഞ്ച് ഫീസ് വർധിപ്പിച്ചത്. വാതിൽപ്പടി സേവനങ്ങൾക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഏർപ്പെടുത്തിയ അധിക ചാർജ് ഓഗസ്്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഓരോ സേവനത്തിനും 20 രൂപ മുതലാണ് ചാർജ് ചെയ്യുന്നത്. ഇതോടൊപ്പം ജിഎസ്ടിയും ഈടാക്കും.

ശമ്പളം, സബ്‌സിഡികൾ, ലാഭവീതം, പലിശ, പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ബൾക്ക് പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ബൾക്ക് പേയ്‌മെന്റ് സംവിധാനമായ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ്ങ് ഹൗസിന്റെ സേവനം ഓഗസ്റ്റ് ഒന്നുമുതൽ എല്ലാ ദിവസവും ലഭ്യമാകും.

നിലവിൽ ബാങ്ക് പ്രവൃത്തി ദിവസങ്ങളിൽ മാത്രമായിരുന്നു നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ്ങ് ഹൗസ് പ്രവർത്തിച്ചിരുന്നത്. ഇനി മുതൽ ഞായാറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവർത്തിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *