ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഒപ്പോ; നേട്ടം മെയ് മാസത്തില്‍

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഒപ്പോ; നേട്ടം മെയ് മാസത്തില്‍

ദില്ലി: ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മെയ് മാസത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ രണ്ടാമത്തെ കമ്പനിയായി ഒപ്പോ. വണ്‍പ്ലസ്, റിയല്‍മി എന്നീ സഹോദര ബ്രാന്റുകള്‍ കൂടിയുള്ള ഒപ്പോയുടെ മെസ് മാസത്തിലെ വിപണി ഓഹരി 16 ശതമാനമാണ്.
ആപ്പിളിന് 15 ശതമാനമാണ് വിപണിയിലെ ഓഹരി. ഷവോമിക്ക് 14 ശതമാനമാണ് ഓഹരി. ആഗോളതലത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒപ്പോ ആപ്പിളിനെയും ഷവോമിയെയും വില്‍പ്പനയില്‍ മറികടന്നു.

മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. റിയല്‍മി, വണ്‍ പ്ലസ് എന്നീ ബ്രാന്റുകള്‍ കൂടി ഉപയോഗിച്ചാണ് വിപണിയില്‍ മള്‍ട്ടി ബ്രാന്റ് നയത്തിലൂടെ ഒപ്പോ മുന്നേറുന്നത്. ഓരോ ബ്രാന്റും സ്വതന്ത്രമായാണ് വിപണിയില്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ ഇടപെടുന്നത്. ഈ തന്ത്രം ഫലം ചെയ്‌തെന്നാണ് വിപണിയിലെ മുന്നേറ്റം ചൂണ്ടിക്കാട്ടുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *