പ്രതിസന്ധിയിലാക്കി വിപണിയിൽ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം

പ്രതിസന്ധിയിലാക്കി വിപണിയിൽ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം

നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം. ഒരു വർഷത്തിനിടെ 20 ശതമാനത്തോളം ചെലവ് കൂടി. കരാർ തുകയ്ക്ക് പണി പൂർത്തിയാക്കാൻ കഴിയാതെ കെട്ടിട നിർമ്മാണ ജോലികളും സർക്കാർ പദ്ധതികളും ഇഴഞ്ഞു നീങ്ങുന്നു.വീട് പണികളെയും വിലക്കയറ്റം രൂക്ഷമായി ബാധിക്കുന്നു.

ചതുരശ്ര അടിക്ക് ഏകദേശം 370 രൂപയുടെ വർധനയാണ് വിലക്കയറ്റം കൊണ്ടു ഉണ്ടായത്. ജിഎസ്ടിയിലെ ഇൻപുട് ക്രെഡിറ്റ്‌സ് ആനുകൂല്യത്തിൽ നിന്ന് നിർമ്മാണ മേഖലയെ ഒഴിവാക്കിയതോടെ നിർമ്മാണ ചെലവിൽ 500 രൂപയോളം വർധിച്ചു. ഇതു കൂടി ചേർത്താൽ ചതുരശ്ര അടിക്ക് ഏകദേശം 870 രൂപ ചെലവ് കൂടിയെന്നു കെട്ടിട നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

വൻകിട നിർമ്മാതാക്കളുടെ ഫ്‌ളാറ്റുകളിൽ പകുതിയും നിർമ്മാണം തുടങ്ങും മുൻപ് വിറ്റു പോകുന്നതാണ് പതിവ്. ഈ നഷ്ടം കൂടി ഇനി വിൽക്കാനുളള ഫ്‌ളാറ്റുകളുടെ വിലയിൽ പ്രതിഫലിക്കും. സിമന്റിനും കമ്പിക്കും വില കൂടിയതിന് പുറമെ പാറപ്പൊടി, കല്ല്, മെറ്റൽ,പ്ലമ്പിങ്ങ്, ഇലക്ട്രിക്ക് ഉൽപ്പന്നങ്ങൾക്കും പെയിന്റിനും ഒരു വർഷത്തിനിടെ വില കുത്തനെ കൂടിയിടിട്ടുണ്ട്. ഡീസൽ വില കൂടിയതോടെ ഗതാഗത ചിലവും വർധിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *