കോവിഡ് സമയത്ത് തുടങ്ങാവുന്ന ബിസിനസ്സ് സംരംഭങ്ങൾ

കോവിഡ് സമയത്ത് തുടങ്ങാവുന്ന ബിസിനസ്സ് സംരംഭങ്ങൾ

കോവിഡ് 19 നെ തുടർന്ന് നമ്മുടെ വ്യവസായങ്ങളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ കാലഘട്ടത്തിൽ സ്വന്തമായി ചെയ്യാൻ കഴിയുന്ന സംരംഭങ്ങളെ കുറിച്ചാണ് ആളുകൾ ചിന്തിക്കുന്നത്. പ്രതിസന്ധികളെ പോലും അവസരമാക്കി മുന്നോട്ട് പോകുന്നവരും നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിൽ കോവിഡ് കാലത്ത് ഏറെ സാധ്യതയുളള മികച്ച വളർച്ച കൈവരിക്കാൻ സാധിക്കുന്ന ബിസിനസ്സ് സംരംഭങ്ങളെ പരിചയപ്പെടുത്താം.

ഓൺലൈൻ മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ
കേരളത്തിൽ വളരെ സാധ്യതയുളള ഒരു സംരംഭമാണ് ഓൺലൈൻ മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ. ഉപഭോക്താക്കളിൽ നിന്ന് ആവശ്യമായ മരുന്നുകളുടെ വിവരങ്ങൾ ശേഖരിച്ച് അവ എത്തിച്ച് കൊടുക്കുന്നതാണ് രീതി.ലൈസൻ എടുത്ത് സ്വന്തം ഫാർമസി ഒരുക്കിയും, ലൈസൻസെടുക്കാതെ തന്നെ മറ്റ് ഫാർമസികളിൽ നിന്നും മരുന്നുകൾ ലഭ്യമാക്കുന്ന തരത്തിലും ഈ സംരംഭം തുടങ്ങാം. മരുന്നുകൾക്ക് പുറമെ സിഗ്ഗി, മാസ്‌ക് ,കൊതുകുവല, പിപിഇ കിറ്റ്, സാനിറ്റൈസർ, ഇമ്മ്യൂണിറ്റി ബൂസ്റ്റർ തുടങ്ങിയവയും ഇതു വഴി വിതരണം ചെയ്യാം.

ഓൺലൈൻ ഫിഷ് ആന്റ് മീറ്റ്

വിദേശ രാജ്യങ്ങളിലെ വിപണന രീതി നമ്മുടെ നാടുകളിലും സുലഭമാണ്.ഓൺലൈൻ ഫിഷ് ആൻഡ് മീറ്റ് സംരംഭത്തിന് വലിയ സാധ്യതയാണുളളത്. കോഴി,താറാവ്, മത്സ്യം തുടങ്ങിയവ വൃത്തിയാക്കി കഴുകി തയ്യാറാക്കി ആവശ്യമായ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതാണ് ഈ സംരംഭത്തിലൂടെ ചെയ്യുന്നത്. മസാല കൂട്ടുകൾ ചേർത്തും വിൽപ്പനയ്ക്ക് എത്തിക്കാം. ഓൺലൈന് വഴി ഓർഡറുകൾ സ്വീകരിക്കാം. ഉപഭോക്തൃ ശൃംഖലയും ഉണ്ടാക്കാം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഏവർക്കും തുടങ്ങാവുന്ന ഒരു ബിസിനസ്സാണ് ഓൺലൈൻ ഫിഷ് ആന്റ് മീറ്റ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *