ആമസോണും ക്രിപ്‌റ്റോ കറൻസിയിലേക്കെന്ന് സൂചന

ആമസോണും ക്രിപ്‌റ്റോ കറൻസിയിലേക്കെന്ന് സൂചന

ഇ കോമേഴ്‌സ് രംഗത്തെ അതികായരായ ആമസോൺ ക്രിപ്‌റ്റോ കറൻസിയിലേക്ക് ചായുന്നതിന്റെ സൂചനകൾ. ബ്ലോക്ക് ചെയിൻ വിദഗ്ധരെ ആവശ്യപ്പെട്ടുളള പരസ്യം നൽകിയിരിക്കുകയാണ്. നിലവിൽ ആമസോൺ ക്രിപ്‌റ്റോ കറൻസികളെ അംഗീകരിച്ചിട്ടില്ല.

എന്നാൽ പുതു യുഗ മാറ്റത്തിന്റെ മുന്നോടിയായി പല അമേരിക്കൻ ടെക് കമ്പനികളും ക്രിപ്‌റ്റോ കറൻസി പേയ്‌മെന്റ് വിദഗ്ധരെ നിയമിക്കുകയും പരസ്യം നൽകുകയും ചെയ്യുന്നുണ്ട്.

ആമസോൺ ക്രിപ്‌റ്റോ കറൻസിയിലേക്ക മാറാൻ സാധ്യതയുണ്ടെന്ന് സൂചനയാണ് വിപണി വിദഗ്ധരും നൽകുന്നത്. ഫേസ്ബുക്കും ഭാവിയിൽ ഇതിലേക്ക് വരുമെന്ന് സൂചന നൽകിയിട്ടുണ്ട്. ആപ്പിളിനും ,ടെസ്ലെയ്ക്കും, ട്വിറ്ററിനും ,ക്രിപ്‌റ്റോ കറൻസി പേയ്‌മെന്റുകളോടുളള താത്പര്യം പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്്.

മെയ്് മാസത്തിൽ ടെസ്ലം ക്രിപ്‌റ്റോ കറൻസിയിലേക്കുളള പേയ്‌മെന്റുകൾ നിർത്തിവച്ചിരുന്നു. അത് വീണ്ടും പുനരാരംഭിക്കുമെന്ന് ടെസ്ലയുടെ സാരഥികൾ സൂചന നൽകിയിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *