കുതിക്കുന്ന സെക്കന്റ് ഹാൻഡ് വിപണി : ത്രിഫ്റ്റ് ഷോപ്പിങ്ങിനെ കുറിച്ചറിയാം

കുതിക്കുന്ന സെക്കന്റ് ഹാൻഡ് വിപണി : ത്രിഫ്റ്റ് ഷോപ്പിങ്ങിനെ കുറിച്ചറിയാം

മുൻപൊരാൾ ഉപയോഗിച്ച വസ്ത്രങ്ങളും ആക്‌സസറീസുകളും വാങ്ങുന്ന ത്രിഫ്റ്റ് ഷോപ്പിങ്ങ് വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസേഴ്‌സ് ആണ് ത്രിഫ്റ്റ് ഷോപ്പിങ്ങ് വിപണി ഇത്രയും പോപ്പുലർ ആക്കിയത്. ത്രിഫ്റ്റ് സ്റ്റോറുകളിൽ നിന്നും കിട്ടിയ വിന്റേജ് പീസുകൾ വളരെ മനോഹരമായി അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാരും മോഹിച്ച് പോകും. പുറം രാജ്യങ്ങളിലാണ് ത്രിഫ്റ്റ് സ്റ്റോറുകൾ കൂടുതലായി ഉളളത്.

രാജ്യാന്തര തലത്തിൽ കോവിഡ് കാലത്ത് ത്രിഫ്റ്റ് ഷോപ്പിങ്ങ് കുതിച്ചുയർന്നെന്നാണ് റിപ്പോർട്ട്. ആഗോള സെക്കൻഡ് ഹാൻഡ് മാർക്കറ്റ് അടുത്ത അഞ്ച് വർഷത്തിനുളളിൽ ഇപ്പോഴുളളതിന്റെ ഇരട്ടിയായി വളരും എന്നാണ് പ്രതീക്ഷ. ഇപ്പോൾ ഇന്ത്യയിലേക്കും ത്രിഫ്റ്റ് ഷോപ്പിങ്ങ് സംസ്‌കാരം വളർന്നു വരുന്നുണ്ട്. കോവിഡ് കാലത്താണ് ഇന്ത്യയിലും ഈ മേഖലയിൽ വളർച്ച രേഖപ്പെടുത്തിയത്.

ഫാസ്റ്റ് ഫാഷനോട് ചിലർക്കെങ്കിലും വിരക്തി ഉണ്ടായിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങി കുറച്ചു കാലത്തേക്ക് മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്ത്രങ്ങളെയും ആക്‌സസറികളും സൃഷ്ടിക്കുന്ന മാലിന്യത്തെ കുറിച്ച് ഇന്നെല്ലാവരും ബോധവാന്മാരാണ്. സെലിബ്രിറ്റികളും റീസെയ്ൽ എന്ന ആശയം പരീക്ഷിക്കുന്നുണ്ട. ദീപിക പദുക്കോണും അനുഷ്‌ക ശർമ്മയുമെല്ലാം തങ്ങളുപയോഗിച്ച വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *