വിപണിയിൽ നേട്ടം കൊയ്യാവുന്ന നേച്ചർ വാഷ് സംരംഭത്തെ കുറിച്ചറിയാം

വിപണിയിൽ നേട്ടം കൊയ്യാവുന്ന നേച്ചർ വാഷ് സംരംഭത്തെ കുറിച്ചറിയാം

പഴങ്ങളും പച്ചക്കറികളും വിഷമടിച്ച് വരുന്ന ഈ കാലത്ത് നേച്ചർ വാഷിന് ഏറെ പ്രസക്തിയുണ്ട്. വിഷാംശത്തെ കുറിച്ചും അവ വരുത്തി വയ്ക്കുന്ന രോഗങ്ങളെ പറ്റിയും ഇന്ന് നമ്മളെല്ലാം ബോധവാന്മരാണ്. അതു കൊണ്ട്് തന്നെ നല്ല വിപണിയും കണ്ടെത്താനാകും.

കുടുംബ സംരംഭമായി ആരംഭിക്കാൻ കഴിയും. കുറഞ്ഞ മുതൽ മുടക്കുമാത്രമാണ് ഈ സംരംഭത്തിന് ആവശ്യം. കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ് നേച്ചർ വാഷ് നിർമ്മാണം. പ്രതിദിനം 10 ലിറ്റർ ഉല്പാദിപ്പിച്ചാൽ പോലും ലാഭം നേടാനാകും.

ബയോ കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന നേച്ചർ വാഷ് ഒരു ലിറ്റർ വെളളത്തിൽ 20 മില്ലി വീതം കലർത്തി 20 മിനിറ്റ് പഴം പച്ചക്കറികൾ മുക്കി വച്ചതിന് ശേഷം പച്ചവെളളത്തിൽ കഴുകി ഉപയോഗിക്കാം. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയും നീക്കം ചെയ്യുന്നതിനും സാധിക്കും.

കേരളത്തിലെ പച്ചക്കറി കടകൾ,സൂപ്പർമാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ, പലചരക്ക് വില്പന കേന്ദ്രങ്ങൾ തുടങ്ങി റസിഡൻസ് അസോസിയേഷനുകൾ. സ്വയം സഹായ സംഘ കൂട്ടായ്മകൾ എന്നിവിടങ്ങളിലും വിപണന സാധ്യതയുണ്ട്. 100 രൂപയ്ക്ക് 500 മിലി നേച്ചർ വാഷ് നൽകാൻ കഴിയും.

ഇത്തരത്തിൽ സാധാരണക്കാർക്കു കൂടി പ്രാപ്യമായ നിരക്കിൽ വിപണിയിലെത്തിക്കുകയും കച്ചവടക്കാർക്ക് ന്യായമായ കമ്മീഷൻ നൽകാനും കഴിഞ്ഞാൽ നേച്ചർ വാഷ് സുഗമമായി വില്പന നടത്താനാകും. വ്യവസായ വകുപ്പിൽ നിന്നും ലഭിക്കുന്ന എന്റർപ്രണേഴ്‌സ് മൊമ്മറാണ്ടം പാർട്ട് 1, സെയിൽസ് ടാക്‌സ് വിഭാഗത്തിന്റെ ലൈസൻസ് എന്നിവ ഈ വ്യവസായത്തിനാവശ്യമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *