ആധാറും ഫോൺ നമ്പറും ബന്ധിപ്പിക്കാനാകുന്നില്ലേ: മുതിർന്ന പൗരന്മാരെ സഹായിക്കാൻ പോസ്റ്റമാൻ വീട്ടിലെത്തും

ആധാറും ഫോൺ നമ്പറും ബന്ധിപ്പിക്കാനാകുന്നില്ലേ: മുതിർന്ന പൗരന്മാരെ സഹായിക്കാൻ പോസ്റ്റമാൻ വീട്ടിലെത്തും

ഡിജിറ്റൽ ഇടപാടുകൾക്കെല്ലാം മൊബൈലും ആധാറും ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. സ്മാർട്ട് ഫോണുകൾ കൈയിലുണ്ടെങ്കിലും ഇത് ചെയ്യാൻ അറിയാത്തവർ ഉണ്ട്. മുതിർന്ന പൗരന്മാരെ സംബന്ധിച്ച് ഇത് കൂടുതൽ ബുദ്ധിമുട്ടാണ്. ഇത്തരക്കാരെ സഹായിക്കാൻ ഇനി മുതൽ പോസ്റ്റ്മാൻ എത്തും.

ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതടക്കമുളള സേവനങ്ങൾക്ക് പോസ്റ്റുമാനെ ബന്ധപ്പെടാം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്ന് ഇക്കാര്യത്തിൽ ധാരണാപത്രം ഒപ്പുവെച്ചു. ഇതോടെ ഈ സേവനം രാജ്യത്ത് എല്ലാവർക്കും ലഭിക്കും.

650 ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴി രാജ്യത്തെ 1.46 ലക്ഷം പോസ്റ്റ്മാൻ, ഗ്രാമീണ് ഡാക് സേവകിലൂടെ ഈ സേവനം വീട്ടു പടിക്കൽ ലഭിക്കും. അതായത് ഫോൺ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനോ, അനുബന്ധ കാര്യത്തിനോ ഇത് നടപ്പാക്കുന്നതോടെ ആർക്കും പോസ്റ്റ് ഓഫീസിൽ ബന്ധപ്പെടാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *