ആമസോൺ പ്രൈം ഡേ സെയിൽ തുടങ്ങി: ഫോണിന് ഉൾപ്പടെ വമ്പൻ വിലക്കുറവ്

ആമസോൺ പ്രൈം ഡേ സെയിൽ തുടങ്ങി: ഫോണിന് ഉൾപ്പടെ വമ്പൻ വിലക്കുറവ്

ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിച്ചു. ജൂലൈ 27 ന് അവസാനിക്കും. നിലവിലുള്ള പ്രൈം അംഗങ്ങൾക്കായി ആമസോൺ എല്ലാ വർഷവും പ്രൈം ഡേ സെയിൽ നടത്തുന്നു, മാത്രമല്ല പുതിയ പ്രൈം വരിക്കാരെ കണ്ടെത്തുകയുമാണ് ലക്ഷ്യം.

രണ്ട് ദിവസത്തെ വിൽപ്പനയിൽ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് നിരവധി ഡീലുകളും ഡിസ്‌കൗണ്ടുകളും ഉണ്ട്. വിൽപ്പനയോടനുബന്ധിച്ച് മറച്ചു വച്ചിരുന്ന വിവിധ ഓഫറുകളും ഡിസ്‌കൗണ്ടുകളും ആമസോൺ ഒടുവിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ഐഫോണുകൾക്ക് ഉൾപ്പടെ വമ്പൻ വിലക്കുറവാണ് ഉളളത്. ഇത്തവണ പ്രൈം ഡേ സെയിലിൽ ചെറിയ സംരംഭങ്ങൾ, നിർമ്മാതാക്കൾ, കൈത്തൊഴിലാളികൾ തുടങ്ങി കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായവരെ ശാക്തിരീക്കുക എന്ന ലക്ഷ്യമുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

സാംസങ്ങ്, ബോട്ട്, ഇന്റൽ, വിപ്രൊ, ബജാജ്, അഡിഡാസ് തുടങ്ങിയ കമ്പനികളുടെ ഉൾപ്പടെ മുന്നൂറോളം പുതയ ഉൽപ്പന്നങ്ങളുടെ സെയിൽ ഉണ്ട്. സ്മാർട്ട് ഫോണുകൾ, ടിവി, മറ്റ് ഇലക്ടോരണിക് ഉപകരണങ്ങൾക്ക് ഓഫറുകൾക്കും ഓഫറുകൾ ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *