പൊതുമേഖല എണ്ണക്കമ്പനികളില്‍ 100ശതമാനം വിദേശനിക്ഷേപം അനുവദിച്ചു

പൊതുമേഖല എണ്ണക്കമ്പനികളില്‍ 100ശതമാനം വിദേശനിക്ഷേപം അനുവദിച്ചു

ദില്ലി; പൊതുമേഖല എണ്ണക്കമ്പനികളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.സ്വകാര്യവല്‍ക്കരണത്തില്‍ എഫ്ഡിഐയ്ക്കുള്ള സാധ്യത വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സര്‍ക്കാരിന്റെ കൈവശമുള്ള 52.98ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് കൈമാറാം. മാത്രമല്ല മറ്റ് പൊതുമേഖലാ എണ്ണകമ്പനികളിലേക്കും വിദേശ നിക്ഷേപത്തിന് ഇത് വഴി തുറക്കും.

സര്‍ക്കാരിന്റെ നിലവിലെ എഫ്ഡിഐ നയം അനുസരിച്ച്, പൊതുമേഖലാ എണ്ണകമ്പനികളില്‍ 49 ശതമാനം വിദേശനിക്ഷേപത്തിനാണ് അനുമതി.അതേസമയം സ്വകാര്യമേഖലയില്‍ 100 ശതമാനവും അനുവദനീയമാണ്. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാറ്റം നടപ്പാക്കുമെന്നും നിയമപരമായ ഭേദഗതി ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പ്, ഐ സ്‌ക്വയര്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായ അപ്പോളോ മാനേജുമെന്റ്, തിങ്ക് ഗ്യാസ് എന്നിവയാണ് നിലവില്‍ ബിപിസിഎല്ലില്‍ നിക്ഷേപം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അതേസമയം സ്വകാര്യ നിക്ഷേപം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള മറ്റ് കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. പൊതുമേഖലാ ഓഹരി വില്‍പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 1.75 ലക്ഷം കോട് സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ബിപിസിഎല്‍ വില്‍പന വേഗത്തില്‍ തന്നെ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തിരുമാനം

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *