ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വർണ്ണ വില കൂടി: ഇന്ന് പവന് 35,760

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വില ഉയർന്നു. ഒരു പവൻ സ്വർണ്ണത്തിന് 35,760 രൂപയാണ് വില. ഒരു ഗ്രാമിന് 4470 രൂപയും. ട്രോയ് ഔൺസിന് 1803.90 ഡോളറിലാണ് വ്യാപാരം. ഇന്നലെ സ്വർണ്ണ വില കുറഞ്ഞിരുന്നു. പവൻ 35,640 രൂപയായിരുന്നു. ജൂലായ് 16,20 തീയതികളിൽ ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു വില. ജൂലൈ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം നടന്നത്. പവന് 35,200 ആയിരുന്നു വില.

തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ പെട്രോൾ,ഡീസൽ വില

തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ ഇന്ധനവില. രാജ്യത്തെ പ്രധാന നഗരങ്ങളിലും സംസ്ഥാനത്തും ഇന്ന് പെട്രോൾ ഡീസൽ വിലകളിൽ മാറ്റമില്ല. ഈ മാസം ഒൻപത് തവണയാണ് പെട്രോൾ വില കൂടിയത്. ഒൻപത് ദിവസം കൊണ്ട് പെട്രോളിന് രണ്ട് രൂപ 80 പൈസയാണ് ഉയർന്നത്. അതേസമയം നാല് തവണയാണ് ഡീസൽ വില ഉയർത്തിയത്. നാല് തവണയായി 90 പൈസയാണ് ഡിസലിന് ഉയർന്നത്.

ഓഹരി വിപണികളിൽ മുന്നേറ്റം

ആഗോള വിപണികൾ വീണ്ടും തുണച്ചതോടെ ആഴ്ചയുടെ അവസാന ദിനത്തിൽ സൂചികകൾ നോട്ടത്തോടെ തുടക്കം. നിഫ്റ്റി 15,850 ന് മുകളിലെത്തി. സെൻസെക്‌സ് 101 പോയന്റ് ഉയർന്ന് 52,938 ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തിൽ 15,861 ലും വ്യാപാരം ആരംഭിച്ചു. ബജാജ് ഓട്ടോ, ടൈറ്റാൻ,എച്ച്‌സിഎൽ ടെക്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, അൾട്രാ ടെക് സിമന്റ്‌സ് ,ടിസിഎസ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ് ,എസ്ബിഐ,ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്.

സോമാറ്റോയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയായി

എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തയുടനെ സോമാറ്റോയുടെ ഓഹരി വില 51.38 ശതമാനം കുതിച്ചു. ഐപിഒ വിലയായ 76 രൂപയിൽ നിന്നും 115 രൂപയായാണ് വില ഉയർന്നത്. വിപണിയിൽ വ്യാപാരം തുടരവെ 20 ശതമാനം അപ്പർ സർക്യൂട്ട് ഭേദിച്ച് ഓഹരിവില 138 രൂപയിലെത്തുകയും ചെയ്തു. ഇതോടെ മിനിട്ടുകൾക്കകം നിക്ഷേപകരുടെ മൂല്യം ഇരട്ടിയായി.ഓഹരി വില കുതിച്ചതോടെ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപയായി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *