മൈക്രോ എസ് യുവി വിപണയിലെത്തിക്കാനൊരുങ്ങി ഹ്യൂണ്ടായി

മൈക്രോ എസ് യുവി വിപണയിലെത്തിക്കാനൊരുങ്ങി ഹ്യൂണ്ടായി

കുഞ്ഞൻ എസ്യുവിയുടെ പണിപ്പുരയിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കാസ്പർ എന്ന പേരിൽ ഒരു മൈക്രോ എസ്യുവിയാണ് ഹ്യുണ്ടായി നിർമ്മിക്കുന്നതെന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വെന്യു കോംപാക്ട് എസ്യുവിക്ക് താഴെയായി സ്ഥാനം പിടിക്കുന്ന ഈ വാഹനം ദക്ഷിണ കൊറിയയിൽ ആദ്യമെത്തുമെന്നും പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വിൽപ്പനയ്ക്ക് എത്തിയേക്കും എന്നുമാണ് റിപ്പോർട്ടുകൾ. ഹ്യുണ്ടായി ഇന്ത്യയിൽ എത്തിച്ചിട്ടുള്ള ഹാച്ചാബാക്ക് മോഡലുകളായ സാൻട്രോ, ഐ10 നിയോ തുടങ്ങിയ വാഹനങ്ങൾക്ക് അടിസ്ഥാനമൊരുക്കുന്ന കെ1 പ്ലാറ്റ്ഫോമിലായിരിക്കും കാസ്പറും ഒരുങ്ങുകയെന്നാണ് വിവരം.

ഹ്യുണ്ടായി ഗ്രാൻറ് ഐ10 നിയോസിലെ 82 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ഈ എസ്.യു.വിയുടെ റെഗുലർ പതിപ്പിൽ നൽകുക. വിദേശ നിരത്തുകളിൽ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷനിൽ കാസ്പർ എത്തിയേക്കും. ഭാവിയിൽ ഈ വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പും ഹ്യുണ്ടായിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കാസ്പർ എന്ന പേര് ഹ്യുണ്ടായി ദക്ഷിണ കൊറിയയിൽ രജിസ്റ്റർ ചെസ്തതാണ് പുത്തൻ എസ്യുവിയുടെ പേരിനെപ്പറ്റിയുള്ള സൂചനകൾ നൽകുന്നത്. എന്നാൽ, ഇന്ത്യയിലെത്തുമ്പോൾ ഹ്യുണ്ടായി എസ്യുവിക്ക് ഇതേ പേരാകുമോ നൽകുക എന്ന് വ്യക്തമല്ല. ഉദാഹരണത്തിന് ഇന്ത്യയിൽ വിൽക്കുന്ന വെർണ സെഡാന്റെ റഷ്യയിലെ പേര് സൊളാരിസ് എന്നാണ്. അതേസമയം, മറ്റു ചില രാജ്യങ്ങളിൽ അക്സെന്റ് എന്നും ആണ്.

3,595 മില്ലിമീറ്റർ നീളവും 1,595 മില്ലീമീറ്റർ വീതിയും 1,575 മില്ലീമീറ്റർ ഉയരവുമാണ് ഹ്യുണ്ടേയ് കാസ്പറിനെന്നാണ് സൂചന. അങ്ങനെയെങ്കിൽ 3,610 എംഎം നീളവും 1,645 എംഎം വീതിയുമുള്ള ഹ്യുണ്ടേയ് സാൻട്രോയെക്കാൾ ചെറുതാവും കാസ്പർ. ഹ്യുണ്ടേയ് കാസ്പറിന് ഗ്രാൻഡ് ശ10 നിയോസിലെ 83 എച്ച്പി പവറും 114 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും ലഭിക്കുക. മാരുതി സുസുക്കി ഇഗ്‌നിസ്, മഹീന്ദ്ര കെയുവി100 എന്നീ ടോൾബോയ് ഡിസൈനുള്ള വാഹനങ്ങളായിരിക്കും ഹ്യുണ്ടായി കാസ്പറിന്റെ മുഖ്യ എതിരാളികൾ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *