ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

മികവുളള വ്യവസായങ്ങൾക്ക് നക്ഷത്രപദവി നൽകുമെന്ന് മന്ത്രി പി രാജീവ്

ഉത്തരവാദ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ മികവു തെളിയിക്കുന്ന സ്ഥാപനങ്ങൾക്ക് നക്ഷത്ര പദവി നൽകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മാർഗരേഖ കെഎസ്‌ഐഡിസി തയ്യാറാക്കും. കെ.എസ്.ഐഡിസി 60ാ വാർഷിക ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭാവി വ്യവസായ വളർച്ചയ്ക്ക് ഊന്നൽ നൽകേണ്ട മേഖലകൾ നിർണയിച്ച് നിക്ഷേപകരെ ക്ഷണിക്കും. ഈ മേഖലകളിൽ സംരംഭകർക്ക് ആനുകൂല്യങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു.

വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് പുതിയ സംവിധാനം

വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് പുതിയ സംവിധാനവുമായി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം.രാജ്യത്തെ വിനോദ സഞ്ചാര മേഖലയയ്ക്കായി നാഷണൽ റെസ്‌ക്യൂ ആൻഡ് കമ്മ്യൂണിക്കേഷൻ ഗ്രിഡ് രൂപികരിക്കാനുളള ശുപാർശയുമായി കേന്ദ്ര വിനേദ സഞ്ചാര മന്ത്രാലയം. അടിയന്തര സാഹചര്യങ്ങളിൽ വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കാനും, ആകാശ മാർഗം രക്ഷപെടുത്താനുളള സംവിധാനം സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ രൂപികരിക്കാനാണ് ആലോചന. ദേശീയ സുസ്ഥിര ടൂറസം നയത്തിന്റെ ഭാഗമായാണ് ഇങ്ങനെയുളള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സാഹസിക വിനോദ സഞ്ചാര മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കുമെന്നും കേന്ദ്രസർക്കാർ പറയുന്നു.

സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ് : ഇന്ന് പവന് 35,640

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ചയും പവന്റെ വില 280 രൂപ കുറഞ്ഞു. ഇതോടെ 35,640 രൂപയായി വില. ഗ്രാമിന്റെ വില 4490 രൂപയിൽ നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ടു ദിവസത്തിനുളളിൽ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണ് ഉണ്ടായത്.

കുതിച്ചുയർന്ന് വിപണി: നിഫ്റ്റി വീണ്ടും 15,700 ന് മുകളിൽ

തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനും കഴിഞ്ഞ ദിവസത്തെ അവധിയ്ക്കും ശേഷം വിപണി വ്യാപാരം ആരംഭിച്ചത് മികച്ച നേട്ടത്തോടെയാണ്. നിഫ്റ്റി 15,700 ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്‌സ് 380 പോയന്റ് ഉയർന്ന് 52,579 ലും നിഫ്റ്റി 112 പോയന്റ് നേട്ടത്തിൽ15,744 ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *