സ്പുടിനിക് വാക്‌സിൻ നിർമ്മാണ യൂണിറ്റ് തിരുവനന്തപുരത്തെത്തിയേക്കും

സ്പുടിനിക് വാക്‌സിൻ നിർമ്മാണ യൂണിറ്റ് തിരുവനന്തപുരത്തെത്തിയേക്കും

സ്പുട്‌നിക് വാക്‌സിന്റെ നിർമ്മാണ യൂണിറ്റ് തിരുവനപുരത്ത് വരാൻ സാധ്യത. ഇതിന്റെ ഭാഗമായി റഷ്യയിലെയും കേരളത്തിലെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തി. തോന്നയ്ക്കലിൽ നിർമ്മാണം ആരംഭിക്കുന്നതിനുളള താത്പര്യ പത്രം സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ഉടൻ കൈമാറും. സർക്കാർ തലത്തിൽ നടക്കുന്ന ചർച്ചകൾ പ്രതീക്ഷ നൽകുന്നുവെന്നാണ് റിപ്പോർട്ട്.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന കോർപ്പറേഷനും റഷ്യയെ പ്രതിനിധീകരിച്ച് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെൻ്‌റ് ഫണ്ടുമാണ് ചർച്ച നടത്തിയത്. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ തോന്നയ്ക്കലിൽ വാക്‌സിൻ നിർമ്മാണ യൂണിറ്റിന് സ്ഥലം കണ്ടെത്താൻ തീരുമാനമായത്.

ബയോടെക്‌നോളജിക്കൽ പാർക്കിൽ യൂണിറ്റിനായി സ്ഥലം നൽകാമെന്നാണ് കേരളം നിർദ്ദേശിച്ചിരിക്കുന്നത്.താപര്യ പത്രം സംബന്ധിച്ച കരട് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ തയ്യാറാക്കി ഉടൻ കൈമാറും. ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *