ബിസിനസ്സിൽ വിജയിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബിസിനസ്സിൽ വിജയിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബിസിനസ്സിൽ വിജയിക്കാൻ എന്തൊക്കെ ചെയ്യണമെന്നാണ് ഓരോ സംരംഭകനും ചിന്തിക്കുന്നത്. ബിസിനസ്സിൽ വിജയം നേടുക എന്നത് അത്ര എളുപ്പമല്ല. പ്രായവും വിദ്യാഭ്യാസവുമൊന്നും സംരംഭകത്വത്തിന് തടസ്സങ്ങളല്ല. വിവിധ ഘടകങ്ങൾ ശരിയായ രീതിയിൽ സംയോജിച്ചാൽ മാത്രമാണ് വിജയം നേടാനാവുക.

കാലത്തിനനുസരിച്ച് മാറ്റം വരണം

കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. പുതിയ മാറ്റങ്ങൾ വരുമ്പോൾ വെല്ലുവിളി ഏറ്റെടുത്ത് വരാൻ ശ്രമിക്കുക. സാഹചര്യങ്ങളാണ് സൃഷ്ടിയുടെ മാതാവ്. നാട്ടിലെ പ്രതികൂല സാഹചര്യങ്ങളെ കുറിച്ച് കുറ്റം പറഞ്ഞിരുന്നാൽ ഒരു കാലത്തും നല്ലൊരു സംരംഭനാകാനില്ല.

മുന്നൊരുക്കം പ്രധാനം

നല്ലൊരു ആശയമുണ്ടെങ്കിൽ ഇക്കാലത്ത് മൂലധനം പ്രശ്‌നമല്ല. സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. ബിസിനസ്സ് തുടക്കമിടുന്നതിന് മുൻപ് സംരംഭകൻ സ്വയം മുന്നൊരുക്കം നടത്തിയിരിക്കണം. സംരംഭങ്ങൾ ആരംഭിച്ച് വിജയിച്ചവരെ കുറിച്ചും, തോറ്റവരെ കുറിച്ചും നന്നായി പഠിക്കണം.

എല്ലാ കാര്യങ്ങളും അറിയുക

അത്യാവശ്യം വിപണിയെ കുറിച്ചുളള എല്ലാ കാര്യങ്ങളിലും അറിഞ്ഞ് വേണം ബിസിനസ്സിലേക്ക് കടന്നു വരാൻ. ഒരു വിഷയത്തിൽ മാത്രം വിജ്ഞാനമുളളതു കൊണ്ടു മാത്രം ബിസിനസ്സിൽ വിജയിക്കാനാകില്ല. പല കാര്യങ്ങൾ ഒരേ സമയത്ത് കൈകാര്യം ചെയ്യാൻ സാധിക്കണം. ഫിനാൻസ്, എച്ച്.ആർ, മാർക്കറ്റിങ്ങ്, ടെക്‌നോളജി എന്നിവ മികവോടെ കൈകാര്യം ചേയ്യണ്ടതുണ്ട്. ഈ വിഷയങ്ങളിൽ പ്രാവിണ്യം നേടണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *