ഇന്ത്യയിലെ ചെറുനഗരങ്ങളിലേക്കും ഓണ്‍ലൈനിലേക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ ബാറ്റ

ഇന്ത്യയിലെ ചെറുനഗരങ്ങളിലേക്കും ഓണ്‍ലൈനിലേക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ ബാറ്റ

ചെരുപ്പ് വിപണിയിലെ പ്രധാനികളായ ബാറ്റ ഇന്ത്യ, രാജ്യത്ത് ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ചെറു നഗരങ്ങളിലേക്കും ഓണ്‍ലൈന്‍ ചാനലുകളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ശ്രമം. ചെലവ് കുറയ്ക്കാനും ഉല്‍പ്പാദനം മെച്ചപ്പെടുത്താനുമൊക്കെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം. 2020-21 സാമ്പത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം പറയുന്നത്.
സര്‍വൈവ്, റിവൈവ്, റിവൈറ്റലൈസ്, ത്രൈവ് എന്ന നയമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. സ്റ്റോര്‍ ലെവല്‍ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കുക, വില്‍പ്പന മെച്ചപ്പെടുത്തുക എന്നിവയാണ് പ്രതിസന്ധി കാലത്തെ മറികടക്കാന്‍ കമ്പനി ഊന്നല്‍ നല്‍കുന്ന മേഖലകള്‍.
നിലവില്‍ 800 നഗരങ്ങളിലും 25000 മള്‍ട്ടി ബ്രാന്റ് ഔട്ട്‌ലെറ്റുകളിലും കമ്പനിയുടെ സാന്നിധ്യമുണ്ടെന്നും ബാറ്റയുടെ മാനേജിങ് ഡയറക്ടര്‍ രാജീവ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം എല്ലാ മേഖലയിലും റീടെയ്ല്‍ വിപണിക്ക് വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *