ഇന്ത്യൻ വിപണിയ്ക്ക് പുറത്തേക്ക് വിദ്യഭ്യാസം സേവനം എത്തിക്കാനൊരുങ്ങി ബൈജൂസ്:അമേരിക്കൻ സ്റ്റാർട്ടപ്പായ ‘എപികിനെ’ ഏറ്റെടുത്തു

ഇന്ത്യൻ വിപണിയ്ക്ക് പുറത്തേക്ക് വിദ്യഭ്യാസം സേവനം എത്തിക്കാനൊരുങ്ങി ബൈജൂസ്:അമേരിക്കൻ സ്റ്റാർട്ടപ്പായ ‘എപികിനെ’ ഏറ്റെടുത്തു

ഇന്ത്യയിൽ ഏറ്റവും മൂല്യമുളള ഇന്റർനെറ്റ് കമ്പനിയായ ‘ബൈജൂസ’് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വായന പ്ലാറ്റ് ഫോം സ്റ്റാർട്ടപ്പായ ‘എപികി’ നെ ഏറ്റെടുത്തു. ഇന്ത്യൻ വിപണിയ്ക്ക് പുറത്തേയ്ക്ക് വിദ്യഭ്യാസ സേവനങ്ങൾ വ്യാപിപ്പിക്കാനാണ് ബൈജൂസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഏകദേശം 50 കോടി ഡോളറിന്റെ ഇടാപാടാണിതെന്നാണ് വിവരം.

ലോകത്തെ 250 മുൻനിര പബ്ലിഷർമാരുടെ ഉന്നതിനിലവാരത്തിലുളള 40,000 പുസ്തകങ്ങളുടെ ശേഖരമാണ് എപികിനുളളത്. ഭാവി തലമുറയ്ക്ക് വായനയിൽ പ്രചോദനമാകാൻ ഇത് സഹായകരമാകും. വടക്കേ അമേരിക്കയെ മേഖലയിലെ പ്രധാന വിപണികളിലൊന്നിൽ 100 കോടി ഡോളർ നിക്ഷേപിക്കാൻ പദ്ധതി ഇടുന്നതായി ബൈജൂസ് നേരത്തെ സൂചിപ്പിച്ചിരുന്നു.

2019 ൽ വിദ്യാഭ്യാസ ഗെയിമുകൾ തയ്യാറാക്കുന്ന ഒസ്‌മോയെ 12 കോടി ഡോളറിന് ബൈജൂസ് ഏറ്റെടുത്തിരുന്നു. അമേരിക്കൻ വിപണിയിൽ വലിയ സാന്നിധ്യമുളള കോഡിങ്ങ് സ്റ്റാർട്ടപ്പായ വൈറ്റ് ഹാറ്റ് ജൂനിയറിനെയും കഴിഞ്ഞ വർഷം സ്വന്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *