20, 23, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് അംഗീകാരം

20, 23, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് അംഗീകാരം

മുംബൈ: 20, 23, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് കൂടി ഹാള്‍മാര്‍ക്കിംഗ് യുഐഡി (യൂണിക് ഐഡന്റിഫിക്കേഷന്‍) രേഖപ്പെടുത്തുന്നതിന് ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) ന്റെ അംഗീകാരം.

14, 18, 22 കാരറ്റ് ആഭരണങ്ങളില്‍ മാത്രമായിരുന്നു ഇതുവരെ ഹാള്‍മാര്‍ക്ക് യുഐഡി മുദ്ര പതിച്ചിരുന്നത്. എന്നാല്‍, ഇനിമുതല്‍ ആറ് കാരറ്റുകളില്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് വില്‍ക്കാന്‍ രാജ്യത്തെ നിര്‍മാതാക്കള്‍ക്ക് സാധിക്കും.

കേരളത്തില്‍ 916 അല്ലെങ്കില്‍ 22 കാരറ്റ് ആഭരണങ്ങള്‍ക്കാണ് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയമേറെയുള്ളത്. ഡയമണ്ട് ആഭരണങ്ങളാണ് 18 കാരറ്റില്‍ നിര്‍മ്മിക്കുന്നത്. 14, 20, 23, 24 കാരറ്റിലും വിവിധ ആഭരണങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *