ഇന്ത്യൻ സ്റ്റാർട്ടപ്പ് സിംസിം സ്വന്തമാക്കി യുട്യൂബ്

ഇന്ത്യൻ സ്റ്റാർട്ടപ്പ് സിംസിം സ്വന്തമാക്കി യുട്യൂബ്

രണ്ട് വർഷം മാത്രം പ്രവർത്തി പരിചയമുളള ഇന്ത്യൻ സ്റ്റാർട്ടപ്പ് സിംസിം യുട്യൂബ് ഏറ്റെടുക്കുന്നു. ഗൂഗിളിന്റെ വീഡിയോ പ്ലാറ്റ്ഫോമിലേക്ക് സിംസിന്റെ ഉപയോക്താക്കളെ കൂടി ചേർക്കാനാണ് തീരുമാനം. വരും ആഴ്ചകളിൽ ഇടപാടുകൾ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്. ഈ ഏറ്റെടുക്കലിനൊപ്പം, പ്രാദേശിക ഉൽപ്പന്നങ്ങൾ കണ്ടെത്താനും വാങ്ങാനും കാഴ്ചക്കാരെ സഹായിക്കാനുമാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. ഏറ്റെടുക്കലിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.

15 വർഷത്തിലേറെയായി, ചെറുകിട ബിസിനസ്സുകൾ ഓൺലൈനിൽ വിപുലീകരിക്കുന്നതിന് യൂട്യൂബ് ശ്രദ്ധിക്കുന്നു. കൂടാതെ ഇന്റീരിയർ ഡിസൈനർമാർ മുതൽ സിൽക്ക് സാരികളുടെ വിൽപ്പനക്കാരെ വരെ പ്രാദേശിക കമ്മ്യൂണിറ്റിക്ക് പുറത്തുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ യൂട്യൂബ് ഉപയോഗിക്കുന്നു. സിംസിമും യൂട്യൂബിലൂടെ വരുന്നതിലൂടെ, ഇന്ത്യയിലെ ചെറുകിട ബിസിനസ്സുകളെയും ചില്ലറ വ്യാപാരികളെയും പുതിയ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവും.

2019 ജൂലൈയിൽ അമിത് ബഗാരിയ, കുനാൽ സൂരി, സൗരഭ് വസിഷ്ഠ എന്നിവർ ചേർന്നാണ് സിംസിം സ്ഥാപിച്ചത്. ബഗാരിയയും വസിഷ്ഠയും പേടിഎമ്മിൽ സീനിയർ വിപി ആയിരുന്നു, സൂരി ഫുഡ്പാണ്ടയുടെ മുൻ എംഡിയും സിഒഒയുമാണ്. വീഡിയോകളിലൂടെ ചെറുകിട ബിസിനസ്സുകളെ ഇകൊമേഴ്സിലേക്ക് മാറ്റാൻ കമ്പനി സഹായിക്കുന്നു. ഇതുവരെ 16 മില്യൺ ഡോളർ സമാഹരിച്ചു. യുട്യൂബ് ഏറ്റെടുക്കുന്നതു കൊണ്ട് സിംസിമിൽ ഉടനടി മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി. എന്തായാലും കുറച്ചു കാലം സിംസിം സ്വതന്ത്രമായി പ്രവർത്തിക്കുന്നത് തുടരുമെന്നും അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *