ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ബക്രീദ്: ഓഹരി വിപണിയ്ക്ക് ഇന്ന് അവധി

ബക്രീദ് പ്രമാണിച്ച് ഓഹരി വിപണി ബുധനാഴ്ച പ്രവർത്തിക്കുന്നില്ല. ദേശീയ സൂചികയായ എൻഎസ്ഇയ്ക്കും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയ്ക്കും അവധിയാണ്. കമ്മോഡിറ്റി, ഫോറക്‌സ് മാർക്കറ്റുകളും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ ദിവസം സെൻസെക്‌സസ് 354 പോയന്റ് താഴ്ന്ന് 52,198 ലും നിഫ്റ്റി 120 പോയന്റ് താഴ്ന്ന് 15,632 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യത്ത് രണ്ടു വർഷത്തിനിടെ 2.4 ലക്ഷം കമ്പനികൾ പ്രവർത്തനം നിർത്തി

രാജ്യത്ത് രണ്ട് വർഷത്തിനിടെ പ്രവർത്തനം നിർത്തിയത് 2.4 ലക്ഷത്തോളം കമ്പനികൾ. സാമ്പത്തിക മാന്ദ്യം പ്രകടമായ 2018 മുതൽ പ്രവർത്തനം നിർത്തിവച്ചത് 2,38,223 കമ്പനികളാണ്. കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു. ചൊവ്വാഴ്ച കേന്ദ്ര സർക്കാർ രാജ്യസഭയുടെ മേശപ്പുറത്ത് വച്ച വിവരങ്ങളിലാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ കണക്കുളളത്. പൊതുകടം 10 ശതമാനം കൂടി. സാമ്പത്തിക മാന്ദ്യത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കുൾപ്പടെ ഉത്തേജന പാകക്കേജുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ ഉപയോഗപ്പെടുത്താൻ പോലും ഈ കമ്പനികൾക്കായില്ല.

ബിഎസ്എൻഎലിന് 4ജിക്കുളള വഴി തെളിയുന്നു

റദ്ദായ ടെൻഡറിൽതട്ടി മുടങ്ങിപ്പോയ ബിഎസ്എൻഎൽ 4ജി സംവിധാനം 15,000 ടവറുകളിലൂടെ ഭാഗികമായി യാഥാർത്ഥ്യമാകുന്നു. തെക്കേന്ത്യയിലാണ് ഈ ടവറുകൾ. കേരളത്തിലെ 80 ശതമാനം ടവറുകളും ഉൾപ്പെടും. നോക്കിയ കമ്പനിയുടെ ബിടിഎസ് എന്ന ഉപകരണമുളള മൊബൈൽ ടവറുകളാണിത്. ഈ ടവറുകളിൽ നിലവിലുളള 3 ജി ഉപകരണങ്ങൾക്കൊപ്പം അധികമായി ഒരു സംവിധാനം കൂടി വെക്കാനാണ് തീരുമാനം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *