കർഷകർക്ക് ലഭിക്കുന്ന വായ്പ പദ്ധതി: കിസാൻ സമ്മാൻ നിധി യോജനയെ കുറിച്ചറിയാം

കർഷകർക്ക് ലഭിക്കുന്ന വായ്പ പദ്ധതി: കിസാൻ സമ്മാൻ നിധി യോജനയെ കുറിച്ചറിയാം

കേന്ദ്ര സർക്കാരിന്റെ കിസാൻ സമ്മാൻ നിധി യോജന വഴി ചെറുകിട കർഷകർക്ക് വർഷം തോറും 6000 രൂപ വരെ സഹായം ലഭ്യമാകും. നാല് മാസത്തിലൊരിക്കൽ 2000 രൂപ വച്ച് മൂന്ന് തുല്യ ഗഡുക്കളായി ഇത് ആളുകളിലേക്ക് എത്തുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കൃഷി ഭൂമി സ്വന്തം പേരിലുളളവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം.

ഇതു കൂടാതെ 60 വയസ്സിന് മുകളിലുളള അർഹരായ ചെറുകിട കർഷകർക്ക് മാസം 3000 രൂപ വച്ച് പെൻഷൻ ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ പെൻഷൻ ഫണ്ടിൽ രജിസ്റ്റർ ചെയ്യാം. ഇത് ലഭിക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പെൻഷൻ ഫണ്ടിലേക്ക് 55 രൂപ മുതൽ 200 രൂപ വരെ ഓരോ മാസവും അടയ്ക്കണം.

തുല്യ തുക കേന്ദ്ര സർക്കാരും സംഭാവന നൽകുന്നുണ്ട്. 18 മുതൽ 40 വയസ്സുവരെയുളള കർഷകർക്ക് ചേരുവാൻ അർഹതയുണ്ട്. ഇടയ്ക്ക് വച്ച് പദ്ധതി അവസാനിപ്പിക്കാം. വ്യവസ്ഥകളോടെ പലിശ സഹിതം തുക തിരികെ ലഭിക്കും. കർഷകരുടെ പങ്കാളികൾക്കും പദ്ധതിയിൽ ചേരാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *