സംസ്ഥാന വിപണിയിൽ കോഴിവില കുതിച്ചുയരുന്നു

സംസ്ഥാന വിപണിയിൽ കോഴിവില കുതിച്ചുയരുന്നു

പെരുന്നാൾ കാലത്ത് കോഴിവിഭവങ്ങൾ തൊട്ടാൽ പൊളളുന്ന അവസ്ഥയാണ്. സംസ്ഥാനത്തെ വിപണികളിൽ കോഴി ഇറച്ചിയ്ക്ക് വില കുതിക്കുകയാണ്. പൊതു വിപണിയിൽ ഒരു കിലോ കോഴിയിറച്ചിയ്ക്ക് 240 മുതൽ 250 രൂപ വരെയാണ് വില. പെരുന്നാളിന് ഒരു ദിവസം ബാക്കി നിൽക്കെയാണ് കഴിഞ്ഞ ആഴ്ച മുതൽ കോഴിവിലയിൽ മാറ്റങ്ങൾ ഉണ്ടായിരുന്നു. കിലോഗ്രാമിന് 160 രൂപ മുതൽ 162 രൂപ വരെയായിരുന്നു വില.

കോഴിയുടെ വരവ് കുറഞ്ഞതും, കോഴിത്തീറ്റയുടെ വില കൂടിയതും തിരിച്ചടിയായി. കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കേരളത്തിലെ കോഴികർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. മൂന്നാതരംഗം എത്തുമെന്ന പേടി മൂലം ഉൽപ്പാദനം പകുതിയാക്കി കുറച്ചു.

കുറഞ്ഞ വില മൂലമുളള നഷ്ടം സഹിക്കാനാകതെയാണ് കർഷകർ ഉൽപ്പാദനം കുറച്ചത്. കടബാധ്യത മൂലം ഈ മേഖല വിട്ടു പോയവരുമുണ്ട്. കേരളത്തിലെ കോഴിയിറച്ചി ഉൽപ്പാദനം 50 ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. ഇതിനിടെ കോഴിത്തീറ്റ വില ചാക്കിന് 800 രൂപയോളം ഉയർന്നു. 1400 ആയിരുന്ന കോഴിത്തീറ്റയുടെ വില 2200 വരെയെത്തി.

ചോളത്തിന്റെയും സോയാബീനിന്റെയും വില കൂടി. കേരളത്തിലേക്ക് പ്രധാനമായും ഇറച്ചിക്കോഴി കൊണ്ടുവരുന്നത് തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഇവിടെയും ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും മൂലം ഉൽപ്പാദനം കുറഞ്ഞിട്ടുണ്ട്.ഉൽപ്പാദനം കുറഞ്ഞു നിൽക്കുന്നതിനാൽ ചിക്കൻ വില ഉടൻ താഴേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കർണാടകയിലും, തമിഴ്‌നാട്ടിലും വലിയ തോതിലുളള ഉൽപ്പാദനം തുടങ്ങിയിട്ടില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *