ബൈക്ക് പ്രേമികൾക്ക് സന്തോഷിക്കാം:ബജാജ് കാലിബർ വീണ്ടും വിപണിയിലേക്ക്

ബൈക്ക് പ്രേമികൾക്ക് സന്തോഷിക്കാം:ബജാജ് കാലിബർ വീണ്ടും വിപണിയിലേക്ക്

ബജാജിന്റെ മറ്റ് ബൈക്ക് ശ്രേണി കൂടുതൽ വിപുലമായതോടെ 2006-ൽ നിരത്തൊഴിഞ്ഞു കാലിബർ വീണ്ടും വാർത്തകളിൽ നിറയുന്നു. കാലിബർ എന്ന പേര് മടക്കികൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബജാജ് എന്ന് റിപ്പോർട്ടുകൾ. ഫ്രീറൈഡർ, ഫ്‌ളൂവർ, ഫ്‌ളൂയിർ എന്നീ പേരുകൾ ഉൾപ്പെടെ ബജാജ് ഓട്ടോ ഈയിടെയായി നിരവധി ട്രേഡ്മാർക്ക് അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഇതിൽ ഏറ്റവുമൊടുവിൽ കാലിബർ എന്ന പേരിന് ട്രേഡ്മാർക്ക് അപേക്ഷ നൽകിയിരിക്കുകയാണ് ബജാജ് എന്നാണ് റിപ്പോർട്ടുകൾ. പുതുതായി പെട്രോൾ അല്ലെങ്കിൽ ഇലക്ട്രിക് മോട്ടോർസൈക്കിളിൽ കാലിബർ പേര് ഉപയോഗിച്ചേക്കുമെന്ന് ട്രേഡ്മാർക്ക് അപേക്ഷ വ്യക്തമാക്കുന്നതായാണ് ഈ സൂചനകൾ.

ട്രേഡ്മാർക്ക് ഫയലിങ്ങിനുള്ള വെബ്സൈറ്റ് പ്രകാരം 10 വർഷകാലത്തേക്കാണു ബജാജ് കാലിബർ എന്ന പേരിനുള്ള അവകാശം സ്വന്തമാക്കിയത്. 1998ൽ ആദ്യം സ്വന്തമാക്കിയ കാലാവധി 2008ൽ അവസാനിച്ചിരുന്നു. കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിച്ചിരുന്നു. ശേഷം ഇപ്പോഴാണു ബജാജ് ഓട്ടോ ഈ പേര് വീണ്ടും ഉപയോഗിക്കാനുള്ള അവകാശത്തിനായി അപേക്ഷിച്ചത്.

111.6 സിസി എൻജിനായിരുന്നു പഴയ കാലിബറിന് കരുത്തേകിയിരുന്നത്. 85 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ വാഹനം 7.6 ബി.എച്ച്.പി. പവറായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. കമ്മ്യൂട്ടർ ബൈക്കായി എത്തിയിരുന്ന കാലിബർ ഇനിയും ആ ശ്രേണിയിൽ എത്താനിടയില്ലെന്നാണ് സൂചന. വരാനിരിക്കുന്ന എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൽ കാലിബർ പേര് ഉപയോഗിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഈ മോട്ടോർസൈക്കിൾ 100 സിസി അല്ലെങ്കിൽ 110 സിസി എൻജിൻ ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. സിടി, പ്ലാറ്റിന മോട്ടോർസൈക്കിളുകൾ നിറഞ്ഞുനിൽക്കുന്ന ഈ സെഗ്മെന്റുകളിൽ ബജാജ് ഓട്ടോ ഇതിനകം ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *