പഠനം സുഗമമാക്കാൻ ഈ വിദ്യാഭ്യാസ വായ്പകളെ കുറിച്ച് അറിഞ്ഞിരിക്കാം

പഠനം സുഗമമാക്കാൻ ഈ വിദ്യാഭ്യാസ വായ്പകളെ കുറിച്ച് അറിഞ്ഞിരിക്കാം

കോവിഡ് മഹാമാരിയെ തുടർന്ന് വിദ്യാഭ്യാസ മേഖല ആശങ്കയിലാണ്. ഓൺലൈനായി പഠനം പുരോഗമിക്കുന്നുണ്ട്. എന്നാൽ ഉന്നത വിദ്യാഭ്യാസവും, പഠനവും, ഇന്റേൺഷിപ്പും തുടങ്ങിയ കാര്യങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രതിസന്ധികൾക്കിടയിൽ മക്കളുടെ വിദ്യാഭ്യാസത്തിനായി കിട്ടുന്ന വായ്പകളെ കുറിച്ച് അറിഞ്ഞിരിക്കാം.

രാജ്യത്തിനകത്തും വിദേശ സർവകലാശാലകളിലും ട്യൂഷൻ ഫീസ് അടക്കമുളള ചെലവുകൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കും. ഇപ്പോൾ വായ്പകളുടെ പലിശ നിരക്കുകളിൽ കുറവ് വന്നിട്ടുണ്ട്. പൊതുമേഖല ബാങ്കുകൾ 6.75 ശതമാനം മുതൽ പഠന വായ്പ അനുവദിക്കുന്നുണ്ട്. പരമാവധി എട്ട് ശതമാനത്തിന് വായ്പകൾ ലഭിക്കും. സ്വകാര്യ ബാങ്കുകളുടെ നിരക്ക് അൽപം കൂടുതലാണ്.

പൊതുമേഖലാ ബാങ്കായ എസ്ബിഐ സാധാരണ നിലയിൽ കോഴ്‌സും വിദ്യാർത്ഥികളുടെ മാർക്കും സ്ഥാപനത്തിന്റെ നിലവാരവും പരിഗണിച്ച് 7.5 ലക്ഷം രൂപ വരെയുളള വായ്പകൾ ഈടില്ലാതെ നൽകും. ഇനി ഐഐഎം,ഐഐടി തുടങ്ങിയ സ്ഥാപനങ്ങളിടക്കം ബാങ്കിന്റെ സുരക്ഷിത ലിസ്റ്റിലുളള സ്ഥാപനമാണെങ്കിൽ 40 ലക്ഷം രൂപ വരെ ഈടില്ലാതെ നൽകാറുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നവർക്ക് വലിയ ശമ്പളത്തിൽ കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ജോലി ലഭിക്കുന്നു. ബാങ്ക് ഓഫ് ഇന്ത്യയിലും 7.5 ലക്ഷം വരെ ഈട് നൽകേണ്ട ആവശ്യമില്ല. മുൻ നിര സ്ഥാപനങ്ങളിൽ പഠിക്കുമ്പോൾ ഇതിൽ കൂടുതൽ വിദ്യാഭ്യാസ വായ്പ ലഭിക്കാറുണ്ട്.

നിലവാരമുളള അക്കാദമി ആണെങ്കിൽ ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് എന്നിവ യഥാക്രമം 40,30 ലക്ഷം രൂപ ഈടില്ലാതെ വായ്പ നൽകും. പൊതുമേഖല , സ്വകാര്യ ബാങ്കുകൾക്ക് പുറമെ ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും, വിദ്യാഭ്യാസ വായ്പ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഡോക്യുമെന്റേഷൻ അടക്കമുളള കാര്യങ്ങൾ താരതമ്യേന ഇവിടെ ലളിതമായിരിക്കും.

സാധാരണ നിലയിൽ നാല് ലക്ഷം രൂപ വരെയുളള വായ്പകൾക്ക് പ്രോസസിങ്ങ് ഫീസ് ഈടാക്കാറില്ല. അതിന് മുകളിലുളള തുകയ്ക്ക് അഞ്ച് ശതമാനമാണ് ഇത്തകം ചാർജായി നൽകേണ്ടത്. ചില ബാങ്കുകൾ മാതാപിതാക്കളുടെ തിരച്ചടവ് ശേഷിയും പരിഗണിക്കാറുണ്ട്. 20 ലക്ഷം രൂപ വരെയുളള വായ്പകൾക്ക് കുറഞ്ഞ പലിശ നിരക്കാണ് ബാങ്ക് നൽകാറുളളത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *