കുറഞ്ഞ ചെലവിൽ തുടങ്ങാം ഈ സംരംഭങ്ങൾ

കുറഞ്ഞ ചെലവിൽ തുടങ്ങാം ഈ സംരംഭങ്ങൾ

ലോക്ക്ഡൗണിനെ തുടർന്ന് പല വ്യവസായങ്ങളും പ്രതിസന്ധിയിലാണ്. അതേ സമയം ചിലർ സ്വന്തമായി സംരംഭങ്ങളുമായി മുന്നോട്ട് വരികയും ചെയ്തു. ഇതു പോലെ പുതിയ സംരംഭങ്ങൾ തേടുന്നവർക്കായി ഞങ്ങൾ പരിചയപ്പെടുത്തുന്ന ചില ആശയങ്ങിതാ..

മാങ്ങാണ്ടിയുടെ പൗഡർ

ധാരാളം ഔഷധ മൂല്യമുളള ഉൽപ്പന്നമാണ് മാങ്ങാണ്ടി പൗഡർ. മാങ്ങയുടെ കാമ്പ് ഉപയോഗിച്ചതിന് ശേഷം അണ്ടി കളയുകയാണ് പതിവ്. ഇത് ഒരു ഡ്രയറിന്റെ സഹായത്തോടെ ഉണക്കിയെടുക്കാം. വേനൽകാലത്ത് ഡ്രയർ ഇല്ലാതെ ഉണക്കിയെടുക്കാം. സാധാരണ പൾവറൈസറിലോ,മിക്‌സിയിലോ ഇത് പൊടിച്ചെടുക്കാനാകും. ചൂടാറികഴിയുമ്പോൾ പായ്ക്ക് ചെയ്ത് വിൽക്കാം. ആയുർ വേദ മെഡിക്കൽ ഷോപ്പുകളിലും, ഫുഡ് സപ്ലിമെന്റായി സൂപ്പർ മാർക്കറ്റുകൾ, ബേക്കറി ഷോപ്പുകൾ എന്നിവിടങ്ങളിലെത്തിച്ച് വിൽപ്പന നടത്താം. മാങ്ങാണ്ടി സുലഭമമായി ലഭിക്കുന്ന എവിടെയും ലാഭകരമായി ഇതു നടത്താം. ഡ്രയർ,മിക്‌സി, ഗ്രൈൻഡർ എന്നിവ ഉൾപ്പടെ ഒന്നര ലക്ഷം രൂപയുടെ നിക്ഷേപം മതിയാകും.

ചക്കക്കുരു പൗഡർ

ചക്കകുരു ഷേയ്ക്ക്, ചക്കക്കുരു ഐസ്‌ക്രീം എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയുണ്ട്. അന്നജം, ഭക്ഷ്യനാര്, വൈറ്റമിൻ,ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയ ഒന്നാണ് ചക്കകുരു. മറ്റേതൊരു ധാന്യപൊടി പോലെ തന്നെ ചക്കകുരു പൊടിയിലൂടെയും വിവിധ ഭക്ഷ്യ ഉല്പന്നങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാം. ചക്കകുരു ആവിയിൽ വച്ചശേഷം പുറം തൊലി ചുരണ്ടി കളഞ്ഞ് കഷണങ്ങളാക്കുക. നന്നായി ഉണക്കിയ ശേഷം മില്ലിൽ പൊടിച്ചെടുക്കണം. ഇത് ആവശ്യമെങ്കിൽ അരിപ്പൊടി, ഗോതമ്പു പൊടി എന്നിവയുമായി കലർത്തി മികച്ച സമീകൃത ഭക്ഷണം തയ്യാറാക്കാവുന്നതാണ്. ഡ്രയർ സ്ഥാപിക്കാൻ ഒരു ലക്ഷം രൂപയോളം മതിയാകും. 50,000 രൂപ മറ്റു ചെലവുകൾക്കും കണക്കാക്കാം. കിലോഗ്രാമിന് 100 രൂപ വരെയാണ് ചക്കുകുരു പൗഡറിന്റെ വില. 50 ശതമാനത്തിന് മുകളിൽ അറ്റദായം പ്രതീക്ഷിക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *