ഫ്രഷ് ടു ഹോം ബിസിനസില്‍ 40 ശതമാനം വളര്‍ച്ച

ഫ്രഷ് ടു ഹോം ബിസിനസില്‍ 40 ശതമാനം വളര്‍ച്ച

20 ലക്ഷത്തില്‍പ്പരം രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫ്രഷ് മാര്‍ക്കറ്റായ ഫ്രഷ് ടു ഹോമിന്റെ ബിസിനസില്‍ 40 ശതമാനം വളര്‍ച്ച. വിറ്റുവരവിലും ഉപഭോക്താക്കളുടെ എണ്ണത്തിലും മുന്‍വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ വര്‍ധന നേടിയതായി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരായ ഷാന്‍ കടവിലും മാത്യു ജോസഫും അറിയിച്ചു.

കഴിഞ്ഞ ലോക്ഡൗണില്‍ ഇന്ത്യയില്‍ 30 ശതമാനവും യുഎഇയില്‍ 80 ശതമാനവും വളര്‍ച്ച കമ്പനി നേടിയിരുന്നു. പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ തൊട്ടടുത്ത മാസങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഈ മാസം 150 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ കേരളത്തിലെ വളര്‍ച്ചയുടെ ശതമാനനിരക്ക് ഇതിലും ഉയരത്തിലാണ്. വിറ്റുവരവില്‍ 30 ശതമാനത്തിലധികമാണു വളര്‍ച്ച. കോവിഡിന്റെ ആദ്യ തരംഗത്തിലേതുപോലെ ഇത്തവണയും മുഴുവന്‍ ജീവനക്കാര്‍ക്കും കമ്പനി ഹീറോ ബോണസ് നല്‍കി. ശമ്പളത്തിന്റെ 25 ശതമാനമാണ് ഹീറോ ബോണസായി നല്‍കിയത്. ഈ മാസം മുതല്‍ എല്ലാവര്‍ക്കും ശമ്പള വര്‍ധനയും പ്രഖ്യാപിച്ചു.

2015 ല്‍ മലയാളികളായ ഷാന്‍ കടവില്‍, മാത്യു ജോസഫ് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ഫ്രഷ് ടു ഹോം ഇന്ന് ഇന്ത്യയിലെയും യുഎഇയിലെയും ഏറ്റവും വലിയ ഫ്രഷ് മാര്‍ക്കറ്റാണ്. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടഡ് കമ്പനിയായ ഫ്രഷ് ടു ഹോമിന് തങ്ങളുടെ സി ലെവല്‍ ഫണ്ടിംഗില്‍ 850 കോടി നേടാനായി. ഒരു കസ്റ്റമര്‍ സ്റ്റാര്‍ട്ടപ് നേടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഫണ്ടാണിത്. അമേരിക്കന്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ഇന്ത്യയില്‍ ആദ്യമായി ഓഹരിയെടുത്തു ഫ്രഷ് ടു ഹോമില്‍ നിക്ഷേപം നടത്തി. അജിത് നായര്‍ ആണ് കമ്പനിയുടെ കേരള ഹെഡ്.

നേരിട്ടും അല്ലാതെയും 17,000 പേരാണ് ഇന്ത്യയിലും വിദേശത്തുമായി കമ്പനിയുടെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ജോലി ചെയ്യുന്നത്. 650 കോടിയായിരുന്ന വിറ്റുവരവ് ഈ സാമ്പത്തിക വര്‍ഷം 1,200 കോടിയില്‍ എത്തിക്കാനുള്ള വികസനവും വൈവിധ്യവത്കരണവും നടന്നുവരുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളും യുഎഇയുമാണ് ഫ്രഷ് ടു ഹോമിന്റെ പ്രധാന മാര്‍ക്കറ്റ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *