ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടോ: ബ്ലോക്ക് ചെയ്യാൻ ഈ നമ്പറിൽ വിളിക്കാം

ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടോ: ബ്ലോക്ക് ചെയ്യാൻ ഈ നമ്പറിൽ വിളിക്കാം

ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ ബാങ്കുമായി ബന്ധപ്പെട്ട് എത്രയും വേഗം കാർഡ് ബ്ലോക്ക് ചെയ്യുകയാണ് വേണ്ടത്. രാജ്യത്തെ മുൻനിര ബാങ്കായ എസ്ബിഐ ഡെബിറ്റ് കാർഡ് നഷ്ടമായാൽ ബ്ലോക്ക് ചെയ്യാൻ അക്കൗണ്ട് ഉടമകൾക്ക് ടോൾഫ്രീ നമ്പറുകൾ നൽകിയിട്ടുണ്ട്്. ഈ നമ്പറിൽ വിളിച്ച് നിർദ്ദേശങ്ങൾ പാലിച്ച് ബ്ലോക്ക് ചെയ്യാം. അതു പോലെ പുതിയ കാർഡ് ലഭിക്കുവാൻ കാലതാമസമൊഴിവാക്കാൻ അതേ നമ്പറിൽ രജിസ്്റ്റർ ചെയ്യാം. കാർഡ് നിങ്ങളുടെ രജിസ്‌ട്രേർഡ് അക്കൗണ്ടിൽ വീട്ടിലെത്തിക്കും.

ഡെബിറ്റ് കാർഡ് നഷ്ടപ്പെടുമ്പോൾ എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം. 1800112211 അല്ലെങ്കിൽ 18004253800 എന്നിവയാണ് നമ്പർ. ഈ നമ്പറുകളിൽ ഒന്നിൽ വിളിച്ച് നിർദ്ദേശങ്ങൾ പിന്തുടർന്നാൽ ഈ സൗകര്യം ലഭിക്കും. രണ്ട് വിധത്തിൽ കാർഡ് ബ്ലോക്ക് ചെയ്യാനാകും. രജിസ്‌ട്രേഡ് മൊബൈൽ നമ്പറും ഡെബിറ്റ് കാർഡ് നമ്പറും ഉപയോഗിച്ചാണ് ബ്ലോക്ക് ചെയ്യുന്നതെങ്കിൽ നമ്പർ ഡയൽ ചെയ്യുമ്പോൾ ലഭിക്കുന്ന നിർദ്ദേശമനുസരിച്ച് 1 എന്ന നമ്പർ ആണ് അമർത്തേണ്ടത്.

രജിസ്‌ട്രേഡ് മൊബൈൽ നമ്പറും അക്കൗണ്ട് നമ്പറും ഉപയോഗിച്ചാണ് ബ്ലോക്ക് ചെയ്യുന്നതെങ്കിൽ 2 എന്ന നമ്പറാണ് അമർത്തേണ്ടത്. അക്കൗണ്ട് നമ്പറിന്റെ അവസാന അഞ്ചക്ക നമ്പറുകളാണ് ഇതിനായി നൽകേണ്ടത്. പിന്നീട് ഇത് കൺഫേം ചെയ്ത ബ്ലോക്ക് നടപടി പൂർത്തിയാക്കാം. വിവരം നിങ്ങൾക്ക് എസ്്.എം.എസായി ലഭിക്കും.

പഴയത് ബ്ലോക്കായാൽ പുതിയ ഡെബിറ്റ് കാർഡിന് നിർദ്ദേശം നൽകാം. ഇതിനായി നിർദ്ദേശിക്കുന്ന നമ്പർ അമർത്തി ജനനതീയതി കൃത്യമായി നൽകേണ്ടതുണ്ട്. നടപടി പൂർത്തിയായാൽ അഡ്രസിലേക്ക് പഴയതിന് പകരമായി പുതിയ കാർഡ് വീട്ടിലെത്തും

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *