വെറും 499 രൂപയ്ക്ക് റിസർവ് ചെയ്യാം ഒലയുടെ ഇലക്ട്രിക്ക് സ്‌കൂട്ടർ

വെറും 499 രൂപയ്ക്ക് റിസർവ് ചെയ്യാം ഒലയുടെ ഇലക്ട്രിക്ക് സ്‌കൂട്ടർ

വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിസർവേഷൻ ആരംഭിച്ചു ഒല ഇലക്ട്രിക്കാണ് ഇക്കാര്യം അറിയിച്ചത്. റിസർവേഷൻ പ്രക്രിയക്ക് തുടക്കമിട്ടതോടെ ഇന്ത്യയുടെ ഇവി വിപ്ലവത്തിന് ആരംഭം കുറിക്കുകയാണെന്നും കമ്പനി. ഒല ഡോട്ട് കോം എന്ന കമ്പനി വെബ്‌സൈറ്റ് വഴി 499 രൂപ അടച്ച് വാഹനപ്രേമികൾക്ക് സ്‌കൂട്ടർ റിസർവ് ചെയ്യാം.ഇന്ന് മുതൽ ഉപഭോക്താക്കൾക്ക് ഒല സ്‌കൂട്ടർ റിസർവ് ചെയ്യാം. ഇപ്പോൾ റിസർവ് ചെയ്യുന്നവർക്ക് ഡെലിവറിയിൽ മുൻഗണന ലഭിക്കും.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്പീഡ്, ഏറ്റവും വലിയ ബൂട്ട് സ്‌പേസ്, അതിനൂതന സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചുള്ള വിപ്ലവകരമായ സ്‌കൂട്ടർ അനുഭവം, ഒല സ്‌കൂട്ടറിനെ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടർ ആക്കുമെന്ന് കമ്പനി പറയുന്നു. എല്ലാവർക്കും പ്രാപ്യമാവുന്ന രീതിയിലായിരിക്കും സ്‌കൂട്ടറിന്റെ വില നിശ്ചയിക്കുക. വരും ദിവസങ്ങളിൽ സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയും ഒല വെളിപ്പെടുത്തും.

വരാനിരിക്കുന്ന ഇലക്ട്രിക് വാഹന ശ്രേണിയിലെ, ആദ്യനിര ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള റിസർവേഷൻ തുടങ്ങിയതോടെ ഇന്ത്യയുടെ ഇവി വിപ്ലവവും ആരംഭിക്കുകയാണെന്ന് ഒല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു. ഇവിയിലെ ലോക നേതൃത്വത്തിനുള്ള അവസരവും സാധ്യതയും ഇന്ത്യയിലുണ്ട്, ഒലയിലൂടെ ഈ ചുമതലക്ക് നേതൃത്വം നൽകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിഇഎസിലെ ഐഎച്ച്എസ് മാർക്കിറ്റ് ഇന്നൊവേഷൻ അവാർഡ്, ജർമൻ ഡിസൈൻ അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അഭിമാനകരമായ പുരസ്‌കാരങ്ങൾ ഒല സ്‌കൂട്ടർ ഇതിനകം സ്വന്താക്കിയിട്ടുണ്ട്. സ്‌കൂട്ടറിന്റെ ടീസർ ചിത്രങ്ങളും വീഡിയോകളും ഒല നേരത്തെ പുറത്തിറക്കിയിരുന്നു.

ഒലയുടെ ഇരുചക്ര വാഹന നിർമാണ ഫാക്ടറി തമിഴ്‌നാട്ടിൽ 500 ഏക്കർ സ്ഥലത്താണ് ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലുതും നൂതനവും സുസ്ഥിരവുമായ ഇരുചക്ര വാഹന നിർമാണ ഫാക്ടറിയായിരിക്കും ഇതെന്നാണ് കമ്പനി പറയുന്നത്. പ്രതിവർഷം 20 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയോടെ ആദ്യ ഘട്ടം ഉടൻ തന്നെ പ്രവർത്തന സജ്ജമാവും. അടുത്ത വർഷത്തോടെ ഫാക്ടറിയുടെ ഉത്പാദന ശേഷി ഒരു കോടിയെന്ന സമ്പൂർണ ശേഷിയിലേക്ക് ഉയർത്തുമെന്നും ഒല വ്യക്തമാക്കുന്നു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *