ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാനൊരുങ്ങി യുഎഇ

ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാനൊരുങ്ങി യുഎഇ

ദുബായിലേക്കുളള ഇന്ത്യക്കാരുടെ പ്രവേശന വിലക്ക് നീക്കിയേക്കും. ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി വ്യക്തമാക്കി. ഇതു സംബന്ധിച്ച് യുഎഇ അധികൃതരുമായി ചർച്ച തുടരുകയാണ്.

ഘട്ടംഘട്ടമായി വിലക്ക് പിൻവലിക്കുമെന്നാണ് അറിയുന്നത്. ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്. പ്രവേശന വിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്. റസിഡൻസ് വിസയുളളവർക്കായിരിക്കും ആദ്യ പരിഗണന. പലർക്കും മടങ്ങിയെത്തി ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്.

ഒക്ടോബർ ഒന്നിന് എക്‌സ്‌പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ല വിലക്കുകളും നീങ്ങുമെന്നും അമൻപുരി പറഞ്ഞു. യാത്രാവിലക്ക് കാരണം നിരവധി ഇന്ത്യാക്കാരാണ് യുഎയിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയിരിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *