സൊമാറ്റോ ഐപിഒയ്ക്ക് മികച്ച പ്രതികരണം: ഇന്ന് അവസാന ദിനം

സൊമാറ്റോ ഐപിഒയ്ക്ക് മികച്ച പ്രതികരണം: ഇന്ന് അവസാന ദിനം

സൊമാറ്റോയുടെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) മികച്ച പ്രതികരണവുമായി വിപണിയിൽ മുന്നേറുന്നു. 1.3 തവണ വിൽപ്പനയ്ക്ക് വച്ച ഓഹരികൾ ഓവർ സബ്‌സ്‌ക്രൈബ് ചെയ്തു. റീട്ടെയിൽ നിക്ഷേപകർ ഭക്ഷ്യ വിതരണ സ്റ്റാർട്ടപ്പിന്റെ ഓഹരികൾക്കായുളള ലേലം വിളി തുടരുകയാണ്.71.92 കോടി ഐപിഒ ഇഷ്യു വലുപ്പത്തിന് 95.44 കോടി ഓഹരികൾക്കുളള ബിഡ്ഡുകൾ ലഭിച്ചതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

റീട്ടെയിൽ നിക്ഷേപകർ അവർക്കായി നീക്കിവച്ചിരിക്കുന്ന ഭാഗത്തിന്റെ 3.96 ഇരട്ടി ആവശ്യക്കാരെത്തി. വ്യക്തി?ഗത റീട്ടെയിൽ നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിക്കുന്നത്. 9,375 കോടി രൂപയാണ് പ്രാഥമിക ഓഹരി വിൽപനയിലൂടെ കമ്പനി സമാഹരിക്കുന്നത്. 9000 കോടി രൂപയുടെ പുതിയ ഓഹരികളോടൊപ്പം ഓഫർ ഫോർ സെയിൽവഴി 375 കോടി രൂപയുമാണ് സമാഹരിക്കുന്നത്. ഇൻഫോ എഡ്ജാണ് 375 കോടിയുടെ ഓഹരികൾ വിൽക്കുന്നത്.

ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലാണ് വിൽപ്പന. ചുരുങ്ങിയത് 195 ഓഹരികളുടെ ഒരു ലോട്ടായാണ് അപേക്ഷിക്കാൻ കഴിയുക. റീട്ടെയിൽ നിക്ഷേപകർക്ക് പരമാവധി 13 ലോട്ടിന് വരെ അപേക്ഷനൽകാം. ഐപിഒ ഇന്ന് സമാപിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *