ഷവോമി എംഐ ആനിവേഴ്‌സറി സെയിൽ തുടരുന്നു: മികച്ച ഓഫറുകളിൽ ഫോൺ സ്വന്തമാക്കാം

ഷവോമി എംഐ ആനിവേഴ്‌സറി സെയിൽ തുടരുന്നു: മികച്ച ഓഫറുകളിൽ ഫോൺ സ്വന്തമാക്കാം

ഷവോമിയുടെ ഏഴാമത് ആനിവേഴ്‌സറി സെയിൽ ആരംഭിച്ചു. ഫോണുകൾ, ലാപ്‌ടോപ്പുകൾ ഉൾപ്പടെയുളളവയ്ക്ക് മികച്ച ഓഫറുകൾ ലഭ്യമാണ്. എംഐ ഇലക്ട്രിക്ക് ടൂത്ത് ബ്രഷ്, എം.ഐ ഹോം സെക്യൂരിറ്റി ക്യാമറ, റെഡ്മി 9 പ്രൈം എന്നിവയും ഗംഭീര ഓഫറിൽ സ്വന്തമാക്കാൻ എംഐ ആരാധകർക്ക് അവസരമുണ്ട്.

വിലപ്‌ന നടക്കുന്ന ദിവസങ്ങളിൽ വൈകുന്നേരം നാല് മണി മുതൽ 99 രൂപയുടെ അധിക ഡിസ്‌കൗണ്ടും ഉല്പന്നത്തിന് ലഭിക്കും. നാളെ വരെയാണ് ആനിവേഴ്‌സറി സെയിൽ നടക്കുക. എംഐകോം, എംഐ ഹോംസ്, ആമസോൺഇൻ, ഫ്‌ളിപ്കാർട്ട്. ഇൻ എന്നീ വെബ്‌സൈറ്റുകളിൽ നിന്നും ഓഫറുകളിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും.

ഷവോമിയുടെ റെഡ് നോട്ട് 9 ഫോണുകൾ എംആർപി വിലയിൽ നിന്നും 7000 രൂപ വിലക്കുറവിൽ ലഭിക്കും. എംഐ 10 ടി 11,000 രൂപ വിലക്കുറവിലും ലഭിക്കും. റെഡ്മി നോട്ട് 10 പ്രോ മാക്‌സ് 6 ജിബി/ 128 ജിബി പതിപ്പ് 7000രൂപ വിലക്കുറവിലും ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *